അങ്ങാടിത്താഴം നവ ഗ്രൂപ്പിന്റെ പച്ചക്കറികൃഷി വിളവെടുപ്പ് നടത്തി

ഗുരുവായൂർ : അങ്ങാടിത്താഴം ജുമാഅത്ത് പള്ളിക്ക് സമീപം പരിക്കൽ പറമ്പിൽ നവഗ്രൂപ്പിന്റെ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി. ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു.
നിരവധി കർഷക അവർഡുകൾ ലഭിച്ചിട്ടുള്ള പി എം വഹാബ് ആണ് നവ ഗ്രൂപ്പിന്റെ പ്രസിഡന്റ്. സെക്രട്ടറി ആരിഫ്, ചെയർമാൻ ആർ വി അബ്ദു റഹീം, എക്സിക്യൂട്ടീവ് അംഗം നൗഷാദ് അഹമ്മു എന്നീ നാലുപേരാണ് നവഗ്രൂപ്പ് എന്ന പേരിൽ കൃഷി തുടങ്ങിയത്.

ചീര, വഴുതനങ്ങ, തക്കാളി എന്നിവയാണ് വിളവെടുപ്പ് നടത്തിയത്. കദളീവനം പദ്ധതിയിൽ നൂറിൽ പരം കദളി വാഴകളും, മഞ്ഞ റോബസ്റ്റും ഇവർ കൃഷി ചെയ്തിട്ടുണ്ട്.
വാർഡ് കൗൺസിലർ മുനീറ, അനീഷ്മ, കൗൺസിലർ ഷെഫീർ, ഫാം ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Comments are closed.