mehandi new

കോവിഡ് പ്രോട്ടോകോൾ – പോലീസിന് നേരെ കയ്യേറ്റം പരൂർ സ്വദേശികൾ അറസ്റ്റിൽ

fairy tale

പുന്നയൂർക്കുളം: മാസ്ക് വയ്ക്കാത്തത് ചോദ്യം ചെയ്ത പൊലീസുകാരനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും കൃത്യനിര്വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ.

planet fashion

പരൂർ പറയങ്ങാട്ടിൽ അബൂബക്കർ (62), മകൻ മുഹമ്മദ് നജ്മൽ (23), തറയിൽ അലിമോർ (26) എന്നിവരെയാണ് വടക്കേകാട് പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.

മാസ്ക് വയ്ക്കാത്തത് ചോദ്യം ചെയ്തപ്പോൾ അബൂബക്കറും മറ്റുള്ളവരും തട്ടികയറുകയും കയ്യിൽ കയറിപ്പിടിച്ചതായും പോലീസ് പറഞ്ഞു. സിപിഒ ഡെന്നീസ്ന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Ma care dec ad

Comments are closed.