ചാവക്കാട് : മണത്തല പള്ളി ഖബർസ്ഥാനിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

മണത്തല പള്ളിത്താഴം സ്വദേശി ലത്തീഫ് (45) നെയാണ്‌ തൂങ്ങിമരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്.

ഖബർസ്ഥാനിൽ മരത്തിൽ കയറി കുരുക്കിട്ട് ചാടിയതായിരിക്കുമെന്നാണ് നിഗമനം. മരത്തിനിടയിൽ ഒരു കാൽ കുരുങ്ങികിടക്കുന്ന നിലയിലാണ് മൃതദേഹം.

ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.