mehandi new

തിരുവത്രയില്‍ വീടിനു നേരെ അജ്ഞാതന്റെ ആക്രമണം

fairy tale

ചാവക്കാട് : തിരുവത്ര കോട്ടപ്പുറം പടിഞ്ഞാറ് ഫീഷറീസ് യു.പി. സ്‌കൂളിനു സമീപം വീടിനു നേരെ അജ്ഞാതരുടെ ആക്രമണം. കാളികണ്ഠന്‍ പരമേശ്വരന്റെ (57) വീടിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്.
മുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോയുടെയും വീടിന്റെ മുന്‍ഭാഗത്തെ ജനലുകളുടേയും ചില്ലുകള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു. ബുധനാഴ്ച രാത്രി 12 ഓടെയാണ് സംഭവം.
പരമേശ്വനും ഭാര്യയും മകളുമാണ് വീട്ടിലുണ്ടായിരുന്നത്. ടി.വി. കണ്ട ശേഷം ഉറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇവര്‍. വീടിന് പുറത്ത് ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തേക്ക് ഓടിയെത്തുമ്പോഴേക്കും അക്രമി രക്ഷപ്പെട്ടിരുന്നു. ഒരാള്‍ ബൈക്കില്‍ പോകുന്നത് കണ്ടുവെന്ന് ഇവര്‍ പറഞ്ഞു.
ജനലും ഓട്ടോയുടെ മുന്‍ഭാഗവുമാണ് അടിച്ചു തകര്‍ത്തത്. പ്രധാന റോഡില്‍ നിന്ന് ഇടവഴിയൂടെ വേണം ഇവരുടെ വീട്ടിലെത്താന്‍. ഓട്ടോ പരമേശ്വരന്‍ സ്വകാര്യ ആവശ്യത്തിന് മാത്രമാണ് ഉപയോഗിക്കുന്നത്. ചാവക്കാട് പോലീസ് എത്തി അന്വേഷണമാരംഭിച്ചു. വിവിധ രാഷ്ട്രീയ നേതാക്കളും സ്ഥലത്തെത്തി.

Jan oushadi muthuvatur

Comments are closed.