Header

ഹാന്‍സ് വില്പന: രണ്ടുപേര്‍ അറസ്റ്റില്‍

hans arrestപുന്നയൂര്‍ക്കുളം: നിരോധിത പുകയില ഉത്പന്നമായ ഹാന്‍സ് വില്പന നടത്തിയ രണ്ടുപേരെ വടക്കേക്കാട് പോലീസ് പിടികൂടി.
പുന്നൂക്കാവ് പൂജാ സ്റ്റോഴ്സ് ഉടമ ചങ്ങരംക്കുളം നന്നമുക്ക് സ്വദേശി കാട്ടിശ്ശേരില്‍ മോഹനന്‍ (50), വടക്കേ പുന്നയൂരില്‍ പലചരക്ക് വ്യാപാരി നെടിയേടത്ത് വിജയന്‍ (49) എന്നിവരെയാണ് വടക്കേക്കാട് എസ്‌ഐ പി.കെ. മോഹിതിന്‍റെ നേതൃത്വത്തിലുളള പോലീസ് സംഘം പിടികൂടിയത്. മോഹനന്‍റെ പക്കല്‍ നിന്ന് 21 പൊതി ഹാന്‍സും 56 പൊതി ബോംബെ പാന്‍മസാലയും വിജയന്‍റെ പക്കല്‍ നിന്ന് 31 പൊതി ഹാന്‍സുമാണ് പിടികൂടിയത്.

Comments are closed.