mehandi new

തിരുവത്രയിൽ വീടിനു നേരെ ആക്രമണം

fairy tale

തിരുവത്ര : തിരുവത്രയിൽ വീടിനു നേരെ ആക്രമണം. തിരുവത്ര പുത്തൻകടപ്പുറം മുപ്പത്തിരണ്ടാം വാർഡിൽ ഏസിപ്പടി കിഴക്ക് വശം ചിങ്ങനാത്ത് അബ്ദുല്ലമോന്റെ വീടിന്റെ ജനൽ ചില്ലുകൾ അക്രമികൾ അടിച്ചു തകർത്തു. ഇന്ന് പുലർച്ച 3 മണിയോടെയാണ് സംഭവം. 59 കാരനായ മത്സ്യ വിതരണ തൊഴിലാളി അബ്ദുല്ലമോൻ കിടക്കുന്ന റൂമിന്റെ മൂന്നു ജനൽ ചില്ലുകളാണ് തകർത്തത്. അബ്ദുല്ലമോന്റെ ദേഹം മുഴുവൻ ജനൽ ചില്ലുകൾ തെറിച്ചു വീണു, പരിക്കുകളില്ല. ഇരുമ്പ് കമ്പികൊണ്ട് അടിച്ചു തകർത്തതായിട്ടാണ് അനുഭവപ്പെട്ടതെന്ന് വീട്ടുകാർ പറഞ്ഞു. ശബ്ദം കേട്ട് നോക്കുമ്പോഴേക്കും ആക്രമി ഓടി രക്ഷപ്പെട്ടിരുന്നു. വീട്ടിൽ ഭാര്യയും മകളും മകനും കിടന്നുറങ്ങുകയായിരുന്നു. ചാവക്കാട് പോലീസ് സംഭവ സ്ഥലം സന്ദർശിച്ചു, അന്വേഷണം ആരംഭിച്ചു. സംഭവമറിഞ്ഞ് സിപിഐഎം തിരുവത്ര ലോക്കൽ കമ്മിറ്റി അംഗം ടി എം ഹനീഫ, ബ്രാഞ്ച് സെക്രട്ടറി മുസ്തഫ തയ്യിൽ എന്നിവർ വീട് സന്ദർശിച്ചു.

Macare 25 mar

Comments are closed.