mehandi new

കടയില്‍ അതിക്രമിച്ച് കയറി വൃദ്ധയേയും മകനേയും ആക്രമിച്ചു

fairy tale

vilonceചാവക്കാട്:  കടയില്‍ അതിക്രമിച്ച് കയറി വൃദ്ധയേയും മകനേയും ആക്രമിച്ചു. കടപ്പുറം പഞ്ചായത്തിലെ തൊട്ടാപ്പ് പുളിഞ്ചോട് ചെറിയ കട നടത്തുന്ന രായംമരക്കാന്‍ വീട്ടില്‍ ബീവാത്തുമോള്‍(72), മകന്‍ ഷാഹു(48) എന്നിവരെയാണ് ശനിയാഴ്ച്ച രാത്രി ഏഴോടെ മദ്യപിച്ചെത്തിയ ഏതാനും പേര്‍  അകാരണമായി  ആക്രമിച്ചത്. വെള്ള മാരുതി കാറിലെത്തിയായിരുന്നു അക്രണമമെന്ന് പരിസരത്തുണ്ടായിരുന്നുവര്‍ പറഞ്ഞു.  ഇവര്‍ ബീവാത്തുമോളെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് കണ്ട മകന്‍ ഷാഹു ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ആദ്യം മകനെ ആക്രമിക്കുകയായിരുന്നു. ഷാഹുവിനെ ഇടിച്ച് നിലത്തിട്ടത് കണ്ട ബഹളം വച്ച് കരഞ്ഞ ബീവാത്തുമോളേയും ഇടിച്ചിട്ടു. നിലത്തുവീണ ഇവരെ വസ്ത്രത്തില്‍ പിടിച്ചു വലിച്ചിഴക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ചാവക്കാട് പൊലിസ് ഉടന്‍ ഇവിടെയെത്തി പ്രതികളെയും കാറും  കസ്റ്റഡിയിലെടുത്തു. മദ്യപിച്ചെത്തിയ സംഘത്തെ ചാവക്കാട് താലൂക്കാശുപത്രിയിലെത്തിച്ച് ശാസ്ത്രീയ പരിശോധനക്ക് വിദേയരാക്കി.

Jan oushadi muthuvatur

Comments are closed.