mehandi new

യുവാക്കൾക്ക് നേരെ വധശ്രമം – മൂന്ന് പേർ അറസ്റ്റിൽ

fairy tale

ചാവക്കാട് : കഞ്ചാവ് കച്ചവടത്തിന്റെ പേരിലുള്ള തർക്കത്തെ തുടർന്ന് രണ്ടുയുവാക്കളെ കൊല്ലാൻ ശ്രമിച്ച സംഘത്തിലെ മൂന്നു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

planet fashion

പാടൂർ മമ്മസ്രായില്ലത്ത് സലാമിന്റെ മകൻ സിയാദ്, പാടൂർ പുതുവീട്ടിൽ റഫീക് മകൻ റാഷിക്, മല്ലാട് തെക്കുംപുറത്തു വീട്ടിൽ കുഞ്ഞുമുഹമ്മദ് മകൻ ഫിറോസ് എന്നിവരെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റ് രണ്ടു പ്രതികളെയും ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്ന് ചാവക്കാട് പോലീസ് ഇൻസ്‌പെക്ടർ കെ പി ജയപ്രസാദ് അറിയിച്ചു.
കഴിഞ്ഞ നാലാം തിയതി വൈകീട്ട് നാലുമണിക്കാണ് കേസിന് ആസ്പദമായ സംഭവം അരങ്ങേറിയത്
ചക്കംകണ്ടം കോളനി പുതുവീട്ടിൽ പാത്തുകുഞ്ഞിയുടെ മകൻ മനാഫ് എന്ന ദജ്ജാൽ മനാഫിനെയും സുഹൃത്ത് ഷിനാദിനെയുമാണ് ചക്കംകണ്ട ഷട്ടിൽ കോർട്ടിന്റെ കുറ്റികാട്ടിൽ വെച്ച് മരകായുധങ്ങളായി ആക്രമിച്ചു പരിക്കേല്പിച്ചത്.

തലയ്ക്കു 62 സ്റ്റിച്ചുകളും, കണംകാലുകൾ ഒടിഞ്ഞ നിലയിലും ഗുരുതമായ പരിക്ക് പറ്റിയ മനാഫ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Macare 25 mar

Comments are closed.