mehandi banner desktop
Chavakkad online

അരിയും കരുതലുമായി ‘ഡി ഫോർ കുമാരൻപടി’; നൗഫൽ ചികിത്സാ സഹായ സമിതി ബിരിയാണി ചലഞ്ചിന് നാടിന്റെ പിന്തുണ

Ft

അണ്ടത്തോട്: നൗഫലിന്റെ ജീവൻ രക്ഷാ ദൗത്യത്തിനും തുടർചികിത്സയ്ക്കുമായി നാടൊന്നാകെ കൈകോർക്കുന്നു. നൗഫൽ ചികിത്സാ സഹായ സമിതിയുടെ നേതൃത്വത്തിൽ അണ്ടത്തോട് മദ്രസയിൽ വെച്ച് വിവിധ ക്ലബ്ബുകൾ, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, മത സംഘടനകളുടെ വിപുലമായ യോഗം ചേർന്നു. ബിരിയാണി ചലഞ്ചിന്റെ വിജയത്തിനായി സംഘടിപ്പിച്ച യോഗത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്.ബിരിയാണി ചലഞ്ചിന്റെ ഭാഗമായി ‘ഡി ഫോർ കുമാരൻപടി’ ക്ലബ്ബിന്റെ നേതൃത്വത്തിൽ 17 ചാക്ക് അരി വാങ്ങുന്നതിനുള്ള തുക ഔദ്യോഗികമായി കൈമാറി. ഡി ഫോർ പ്രസിഡന്റ് ഹക്കീം വാലിയിൽ, സെക്രട്ടറി സിറാജ് പെരുമ്പുള്ളി, ജി.സി.സി മെമ്പർമാരായ മുജീബ്, മഹറൂഫ്, നാദിർ, മറ്റു ഭാരവാഹികളായ ജലീൽ, ഹുസൈൻ, ജംഷീർ എന്നിവർ ചേർന്ന് തുക കൈമാറി. ചികിത്സാ സഹായ സമിതി ചെയർമാൻ വി.കെ. മുഹമ്മദ്, കൺവീനർ വി അബ്ദുസമദ്, വൈസ് ചെയർമാൻ സക്കറിയ പൂക്കാട്ട്, ജോയിന്റ് കൺവീനർ ലത്തീഫ് കോലയിൽ, പഞ്ചായത്ത് മെമ്പർമാരായ വി ഷിനോദ്, കെ.എച്ച്. ആബിദ്, എക്സിക്യൂട്ടീവ് അംഗങ്ങളായ റാഫി, റൗഫ് മാലിക്കുളം എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി.ഒരു വർഷത്തേക്ക് കുടുംബച്ചെലവിനുള്ള പിന്തുണയുംചികിത്സാ തുക ശേഖരിക്കുന്നതിനുള്ള ബിരിയാണി ചലഞ്ചിന് അരി നൽകിയതിന് പുറമെ ചികിത്സയ്ക്ക് ശേഷമുള്ള ഒരു വർഷക്കാലം നൗഫലിന്റെ കുടുംബത്തിന്റെ പ്രതിമാസ ചെലവുകൾക്കായി മാസംതോറും 10,000 രൂപ വീതം നൽകുമെന്നും ഡി ഫോർ കമ്മിറ്റി യോഗത്തിൽ ഉറപ്പുനൽകി. അണ്ടത്തോട് മദ്രസയിൽ നടന്ന ചടങ്ങിൽ വിവിധ ക്ലബ്ബുകളെയും സംഘടനകളെയും പ്രതിനിധീകരിച്ച് ജബ്ബാർ അണ്ടത്തോട്, ഫിറോസ്, അനീഷ്, ഹംസ, അൻവർ കോലായിൽ, അബ്ബാസ്, നാസർ, ഇർഷാദ് തുടങ്ങിയവർ സംബന്ധിച്ചു.

Jan oushadi

Comments are closed.