ചാവക്കാട് : ആഗസ്റ്റ് 7 എ.സി ഹനീഫയുടെ രക്തസാക്ഷി ദിനമായി ആചരിക്കും.

അന്നേദിവസം ഹനീഫ അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ ചാവക്കാട് സെൻ്ററിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുമെന്ന് സംഘാടകസമിതി ചെയർമാൻ വി മുഹമ്മദ് ഗൈസ് അറിയിച്ചു.

കോണ്ഗ്രസ് ഗ്രൂപ്പ് പോരിനെ തുടർന്നുണ്ടായ സംഘർഷങ്ങളുടെ ഭാഗമായി അഞ്ചുവർഷങ്ങൾക്ക് മുൻപാണ് തിരുവത്ര പുത്തൻകടപ്പുറം സ്വദേശിയായ ഹനീഫ കൊല്ലപ്പെട്ടത്.