mehandi banner desktop
Chavakkad online

വി എസ് സുനിൽകുമാറിന്റെ വിജയത്തിന് വേണ്ടി ഓട്ടോ തൊഴിലാളികളും കുടുംബവും രംഗത്തിറങ്ങും

Ft

ചാവക്കാട് : ഓട്ടോ&ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ (സി ഐ ടി യു )ചാവക്കാട് ഏരിയ കുടുംബസംഗമം സി പി ഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ വി അബ്ദുൽഖാദർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡന്റ് കെ കെ മുബാറക് അധ്യക്ഷത വഹിച്ചു.ലോകസഭ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥി വി എസ് സുനിൽകുമാറിന്റെ വിജയത്തിനു വേണ്ടി മുഴുവൻ തൊഴിലാളി കുടുംബങ്ങളും രംഗത്തിറങ്ങും.

Jan oushadi

സി ഐ ടി യു ചാവക്കാട് ഏരിയ സെക്രട്ടറി എ എസ് മനോജ്‌, പ്രസിഡന്റ് കെ എം അലി, പി എസ് അശോകൻ എന്നിവർ സംസാരിച്ചു. ടി എസ് ദാസൻ സ്വാഗതവും വി പി അബു നന്ദിയും പറഞ്ഞു. കുടുംബസംഗമത്തിനു ശേഷം സമൂഹ നോമ്പ്ന തുറയും നടന്നു.

Comments are closed.