mehandi new

മണത്തല നാഗയക്ഷിക്ഷേത്രത്തിലെ ആയില്യം ഉത്സവത്തിന് ആയിരങ്ങളെത്തി

fairy tale

ചാവക്കാട്: നാഗരാജാവും നാഗയക്ഷിയും ഒരേ ശ്രീകോവിലില്‍ കുടികൊള്ളുന്ന  മണത്തല നാഗയക്ഷി ക്ഷേത്രത്തിലെ  ആയില്യം ഉത്സവത്തിന് ആയിരകണക്കിന് ഭക്തരെത്തി. ചൊവ്വാഴ്ച ക്ഷേത്രത്തില്‍ നടന്ന സര്‍പ്പബലി, നാഗപൂജ, ആയില്യപൂജ, പാലും നൂറും നല്‍കല്‍ എന്നീ വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്രം തന്ത്രി ചെറായി പുരുഷോത്തമന്‍, സഹതന്ത്രി സന്തോഷ്, മേല്‍ശാന്തി ദിനില്‍ എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഉച്ചപൂജക്ക് ശേഷം പാളപ്പാത്രത്തില്‍ കഞ്ഞിയും പുഴുക്കും അച്ചാറും പപ്പടത്തോടും കൂടിയ അന്നദാനവും നടന്നു. ക്ഷേത്രകമ്മറ്റി ഭാരവാഹികളായ കുന്നത്ത്  സുബ്രഹ്മണ്യന്‍. രാമി അഭിമന്യു, വെള്ളക്കുലവന്‍ ശങ്കരനാരായണന്‍, സേവാസമിതി പ്രസിഡന്റ് എ. കെ വേണു, മാതൃസമിതി പ്രസിഡന്റ് ദാക്ഷായണി എന്നിവര്‍ ഉത്സവത്തിന് നേതൃത്വം നല്‍കി.

Macare health second

Comments are closed.