mehandi new

ഏകതാ പരിഷത്ത് തൃശ്ശൂർ ജില്ലാ കൺവീനറായി ബദറുദ്ദീൻ ഗുരുവായൂരിനെ തിരഞ്ഞെടുത്തു

fairy tale
planet fashion

ഗുരുവായൂർ : നെടുപുഴ കസ്തൂർബ ലൈബ്രറിയിൽ ഇന്നലെ നടന്ന കൺവെൻഷനിൽ വെച്ച് ഏകതാ പരിഷത്ത് തൃശ്ശൂർ ജില്ലാ കൺവീനറായി ബദറുദ്ദീൻ ഗുരുവായൂരിനെ തിരഞ്ഞെടുത്തു. ജോയന്റ് കൺവീനറായി വി.ഐ. ജോൺസൺ അവിണിശ്ശേരിയും യൂത്ത് കൺവീനറായി അഭിരാമി കൃഷ്ണയെയും രക്ഷാധികാരിയായി കെ. എ. ഗോവിന്ദനെയും പതിനൊന്നംഗ കമ്മിറ്റിയും തിരഞ്ഞെടുത്തു.
രമേഷ് മേത്തലയും സി. എ. സുബ്രഹ്മണ്യനുമാണ് സംസ്ഥാന സമിതിയംഗങ്ങൾ.
സംസ്ഥാന നിർവ്വാഹക സമിതിയംഗം അശോകൻ നെന്മാറ നിരീക്ഷകനായിരുന്നു. വിവേഷ് സ്വാഗതവും ബദറുദ്ദീൻ ഗുരുവായൂർ നന്ദിയും പറഞ്ഞു.

32 വർഷങ്ങൾക്ക് മുമ്പ്‌ മധ്യപ്രദേശിൽ തുടക്കം കുറിച്ച് വളർന്നു ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഗാന്ധിയൻ ആശയ സംഹിതയിൽ പ്രവർത്തിക്കുന്ന സാമൂഹിക പ്രസ്ഥാനമാണ് ഏകതാ പരിഷത്.

Jan oushadi muthuvatur

Comments are closed.