ഗുരുവായൂര്‍: കാന്‍സര്‍രോഗ ചികിത്‌സക്കായി കിടപ്പാടം നഷ്ടപ്പെടുകയും ഒടുവില്‍ മരണപ്പെടുകയും ചെയ്ത ചൂല്‍പ്രം വട്ടാറ വീട്ടില്‍ റുക്കിയയുടെ പിഞ്ചോമനകള്‍ക്ക് കൈത്താങ്ങുമായി ബഹ്‌റിന്‍ കെ.എം.സി.സിയും. ബഹ്‌റിനിലെ കെ.എം.സി.സി പ്രവര്‍ത്തകര്‍ സ്വരൂപിച്ച രണ്ടു ലക്ഷത്തി അറുപത്തേഴായിരം രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് കുടുംബത്തിന് കൈമാറി. ചൂല്‍പ്രം സി.എം.സി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെ.എം.സി.സി ഭാരവാഹികളില്‍ നിന്നും മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി.എച്ച് റഷീദ് തുക ഏറ്റുവാങ്ങി. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്ക്രട്ടറി ഇ.പി ഖമറുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.എം.സി.സി നേതാക്കളായ ഷംസുദ്ധീന്‍ വെള്ളിക്കുളങ്ങര, അലി കൊയിലാണ്ടി, മഹ്മൂദ് മറിച്ചാണ്ടി, കെ.എം സെയ്ഫുദ്ധീന്‍, സി.കെ കുഞ്ഞബ്ദുള്ള, കെ.കെ ഹംസക്കുട്ടി, സൂപ്പി ജീലാനി, റഫീക്ക് ആയഞ്ചേരി യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് കെ.കെ അഫ്‌സല്‍, ജി.എം.എ പ്രസിഡണ്ട് ടി.എന്‍ മുരളി, ഉണ്ണികൃഷ്ണന്‍ കല്ലൂര്‍, കെ.വി അബ്ദുള്‍ഖാദര്‍, എ.എ മജീദ്, വി.എം മനാഫ്, ആര്‍.വി അബ്ദുള്‍റഹീം, ആര്‍.എ അബൂബക്കര്‍, ആര്‍.എം സുജാവുദ്ധീന്‍, ചൂല്‍പ്രം മഹല്ല് ഖത്വീബ് മുജീബ് റഹ്മാനി, മഹല്ല് കമ്മറ്റി ഭാരവാഹികളായ ആര്‍.വി കാദര്‍മോന്‍, എ. ഷാജുദ്ദീന്‍, കെ. മുഹമ്മദാലി തുടങ്ങിയവര്‍ സംസാരിച്ചു.
റുക്കിയയുടെ പിഞ്ചോമനകളുടെ സംരക്ഷണത്തിനായി ഷാര്‍ജ കെ.എം.സി.സി രണ്ടു ലക്ഷത്തി പതിനായിരം രൂപ നേരത്തെ നല്‍കിയിരുന്നു.