mehandi new

ബൈത്തുറഹ്മ കാരുണ്യ ഭവനത്തിന് കുടുംബനാഥയായ 85കാരി ശിലാസ്ഥാപനം നടത്തി

fairy tale

baithurahmaചാവക്കാട്: ബൈത്തുറഹ്മയില്‍ തനിക്കനുവദിച്ച കാരുണ്യ ഭവനത്തിന് കുടുംബനാഥയായ 85കാരി ജാനു ശിലാസ്ഥാപനം നടത്തി. കടപ്പുറം പഞ്ചായത്ത് പൂന്തിരുത്തിയില്‍ പരേതനായ അന്തിക്കാട്ട് കുഞ്ഞടിമുവിന്റെ ഭാര്യ ജാനുവാണ് യു.എ.ഇ. കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ വീടിന് ശിലയിട്ടത്.
എട്ടു ലക്ഷത്തോളം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന വീട് വിഷുവിന് കൈമാറുന്ന തരത്തിലാണ് പണികള്‍ നടത്തുക. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എച്ച് റഷീദ് മുഖ്യാതിഥിയായി.
തെക്കരകത്ത് കരീം, ബി.കെ. സുബൈര്‍ തങ്ങള്‍, ഹസൈനാര്‍, പി.കെ. അലിക്കുഞ്ഞി, വി.എം. മുനീര്‍, കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.എം. മുജീബ് , ജില്ലാപഞ്ചായത്തംഗം ഹസീന താജുദ്ദീന്‍, ബ്ലോക്ക് മെമ്പര്‍ ഷാജിത ഹംസ, ഗ്രാമപ്പഞ്ചായത്തംഗം ഷൈല മുഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Macare health second

Comments are closed.