mehandi new

ഗുരുദേവ റിസേർച്ച് ഫൗണ്ടേഷന്റെ (G D R F) പ്രഥമ സമ്മേളനം ബാലചന്ദ്രൻ വടാശ്ശേരി ഉദ്ഘാടനം ചെയ്തു

fairy tale

ഗുരുവായൂർ : ഗുരുദേവ റിസേർച്ച് ഫൗണ്ടേഷന്റെ (G D R F) പ്രഥമ സമ്മേളനം ഗുരുവായൂർ മുനിസിപ്പൽ ടൗൺ ഹാളിൽ  ശ്രീനാരയണഗുരു ഉപാസകനായ  ബാലചന്ദ്രൻ വടാശ്ശേരി ഉൽഘാടനം ചെയ്തു. ജാതിമത  ചിന്തകൾക്ക് അതീതമായി പ്രവർത്തിക്കുന്ന  ജി ഡി ആർ എഫ് ഗുരുദേവന്റെ കൃതികൾ ദർശനങ്ങൾ മറ്റു സാമൂഹിക പരിഷ്കാരങ്ങൾ എന്നിവയെല്ലാം  കൂടുതൽ ആഴത്തിൽ പഠിച്ച് സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിന് വേണ്ടി സ്ഥാപിച്ച സംഘടനയാണ്.  ജി ഡി ആർ എഫ്  പ്രസിഡണ്ട്  കെ. ബി.സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി  ലിനേഷ് പി സ്വാഗതവും ട്രഷറർ  സൂരജ് കർണ്ണംകോട്ട്  ആമുഖപ്രഭാഷണവും നടത്തി.

ഷീന സുനീവിന്റെ ദൈവദശകം പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത

 ഡോ. എൻ കെ ശ്രീദേവി  ഗുരുദേവ ദർശനങ്ങളുടെ കാലിക പ്രസക്തിയെപ്പറ്റി വിശദീകരിച്ചു. സിനിമ സീരിയൽ നടൻ  ചന്ദ്രശേഖരൻ ഗുരുദേവ കൃതികളെപ്പറ്റി വിശദമായി സംസാരിച്ചു. ചടങ്ങിൽ  ഡോ. മിനി കാക്കശ്ശേരി, സുനീവ്, സോമൻ ചാവക്കാട്, മുസ്തഫ, ഗോപി എസ്, തമ്പാൻ വടക്കാഞ്ചേരി, ശശി കേച്ചേരി, ചെഞ്ചേരി മോഹനൻ   മുതലായ ഗുരു ഭക്തന്മാർ ആശംസകൾ നേർന്ന് സംസാരിച്ചു. 

എല്ലാ മാസവും ഗുരുദേവ കൃതികളെക്കുറിച്ചും ഗുരുദേവന്റെ ദാർശനിക ചിന്തകളെക്കുറിച്ചുമുള്ള ക്ലാസ്സുകളും ചർച്ചകളും സെമിനാറുകളും മറ്റും സംഘടിപ്പിച്ച് ഗുരുദേവ ദർശനങ്ങൾക്ക് കൂടുതൽ   പ്രചരണം നടത്തുമെന്ന് കമ്മറ്റി ഭാരവാഹികളായ മോഹിഷ്, അനിൽ കുമാർ  രതീഷ് പി എസ്. ബിനീഷ് ബാലൻ, രതീഷ് . പി ആർ, ഗോകുൽ ഒ ജി, ബക്കർ, ചന്ദ്രബോസ്, വിജി ചക്രമാക്കിൽ,  എന്നിവർ  അറിയിച്ചു.  ഷിജു  അഭാസ്കർ നന്ദി പറഞ്ഞു.

planet fashion

Comments are closed.