mehandi new

വലയസൂര്യഗ്രഹണം കാണാൻ ബാലസംഘം ഉപ്പുങ്ങൽ കടവിൽ

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

വടക്കേകാട് : ബാലസംഘം ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആകാശവിസ്മയം വലയസൂര്യഗ്രഹണം കാണുന്നതിനായി പുന്നൂർക്കുളം ഉപ്പുങ്ങൽ കടവ് പരിസരത്ത് കൂട്ടുകാർ ഒത്തുചേർന്നു. ചാവക്കാട് മേഖലയിലെ വിവിധ ബാലസംഘങ്ങളിലെ കൂട്ടുകാർ ബുധനാഴ്ച്ച രാത്രി തന്നെ ഉപ്പുങ്ങൽ സുസംഘടിപ്പിച്ച ക്യാംപിൽ എത്തിയിരുന്നു.
സുര്യ ഗ്രഹണവുമായി ബന്ധപ്പെട്ട പഴയ കാല അന്ധവിശ്വാസങ്ങളേയും, അനാചാരങ്ങളേയും പിഴുതെറിയുന്ന പഠന ക്ലാസ്സുകൾ ക്യാംപിൽ നടന്നു.
ബാലസംഘം ജില്ലാ പ്രസിഡന്റ് അമലേന്തു ഉദ്ഘാടനം ചെയ്തു. ഏരിയാ കൺവീനർ കെ.എച്ച്.സലാം അധ്യക്ഷനായി. പുന്നയൂർ കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറും സംഘാടക സമിതി ചെയർമാനുമായ എ.ഡി. ധനീപ്, കൺവീനർ അപ്പുമാഷ്, ഷംസു കല്ലൂർ, അനന്ദൻ മാസ്റ്റർ, കെ.ആർ ആനന്ദൻ, താജുദ്ദീൻ, ബാലകൃഷ്ണൻ, ആന്റണി മാസ്റ്റർ എന്നിവർ സംസാരിച്ചു. പഠന ക്ലാസിന് അശ്വതി വടക്കേക്കാട് നേതൃത്വം നൽകി.
ഏരിയ സെക്രട്ടറി രാഹുൽ രാജീവ് സ്വാഗതവും പുന്നയൂർക്കുളം മേഖല സെക്രട്ടറി പി.എൻ നസീർ നന്ദിയും പറഞ്ഞു.
ഇന്ന് രാവിലെ 8 മണിക്ക് ബാലസംഘം കുട്ടുകാരും മുതിർന്നവരും വലയസൂര്യഗ്രഹണം കാണുകയും ഭക്ഷണം പാകം ചെയ്തു കഴിച്ചുമാണ് പിരിഞ്ഞത്.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2019/12/balasamgham-uppungal-suryagrahNam.jpeg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

Royal footwear

Comments are closed.