mehandi new

എടക്കഴിയൂരിലെ ആളൊഴിഞ്ഞ പറമ്പില്‍ നിരോധിച്ച നോട്ടുകള്‍

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട്: ആളൊഴിഞ്ഞ പറമ്പില്‍ നിന്നും നിരോധിച്ച നോട്ടുകള്‍ കണ്ടെത്തി. എടക്കഴിയൂര്‍ നാലാംകല്ല് മരമില്ലിന് സമീപമുള്ള പറമ്പിലെ കുറ്റിച്ചെടികള്‍ക്കിടയില്‍ നിന്നാണ് 1000 ന്‍റെയും 500ന്റെയും നോട്ടുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകുന്നേരം അഞ്ചര മണിയോടെയാണ് നശിച്ച നിലയിലുള്ള നോട്ടുകള്‍ കണ്ടെത്തിയത്. 1000-ന്റെ 10 നോട്ടുകളും 500-ന്റെ 65 നോട്ടുകളുമാണ് കണ്ടെത്തിയത്.
പറമ്പിലെ കുറ്റിച്ചെടികള്‍ക്കിടയിലേക്ക് വലിച്ചെറിഞ്ഞ നിലയിലായിരുന്നു നോട്ടുകള്‍. ദേശീയപാതയില്‍ നിന്ന് പടിഞ്ഞാറോട്ട് തിരിയുന്ന ഇടവഴിയിലൂടെ പോയ നാട്ടുകാരില്‍ ചിലരാണ് നോട്ടുകള്‍ ആദ്യം കണ്ടത്. പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചാവക്കാട് എസ് ഐ കെ ജി ജയപ്രദീപിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി നോട്ടുകള്‍ പരിശോദിച്ച് സ്റ്റെഷനിലെക്ക് കൊണ്ടുപോയി. സൂക്ഷിച്ച്വെച്ച നോട്ടുകള്‍ ദ്രവിച്ചു തുടങ്ങിയപ്പോള്‍ ഉപേക്ഷിച്ചതാകുമെന്നാണ് നിഗമനം. മഴ നനഞ്ഞ് അഴുകി ദ്രവിച്ച നോട്ടുകളുടെ കൃത്യമായ എണ്ണം തിട്ടപ്പെടുത്താനാവാത്ത അവസ്ഥയാണ്. കണ്ടെടുത്ത നോട്ടുകള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.