Header

ബൈക്കിടിച്ച് വീഴ്ത്തി കാര്‍ നിര്‍ത്താതെ പോയി – വിദ്യാര്‍ഥിക്ക് പരിക്ക്

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

അകലാട് : കോളെജിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിയുടെ ബൈക്ക് ഇടിച്ച് വീഴ്ത്തി കാര്‍ നിര്‍ത്താതെ പോയി. വിദ്യാര്‍ഥിക്ക് പരിക്കേറ്റു. ചാവക്കാട് മണത്തല സ്വദേശിയും പുന്നയൂര്‍ക്കുളം ആല്‍ത്തറ പ്രതിഭ കോളേജ് വിദ്യാര്‍ഥിയുമായ നാലകത്ത് വീട്ടില്‍ മുഹമ്മദ്‌ അസലമിനാണ് പരിക്കേറ്റത്. അകലാട് മൂന്നയിനി അല്‍സാക്കി ഹോട്ടലിനു സമീപം ഇന്ന് രാവിലെ ഒന്‍പതുമണിയോടെയാണ് അപകടം. അസലം സഞ്ചരിച്ചിരുന്ന എന്‍ഫില്ഡ് ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു.
അകലാട് നബവി ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ എത്തിച്ചു.

 

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.