Header

ചാവക്കാട് നഗരസഭക്കെതിരെ നിയമ നടപടിക്കൊരുങ്ങി മത്തിക്കായൽ ജനകീയസംരക്ഷണ സമിതി

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : നഗരസഭയിലെ മാലിന്യസംസ്‌കരണശാല പ്രവർത്തിക്കുന്ന പരപ്പിൽതാഴം ട്രഞ്ചിംഗ് ഗ്രൗണ്ടിൽനിന്നും മത്തിക്കായലിലേക്ക് മാലിന്യം ഒഴുകുന്നതു തടയാൻ പലതവണ
ആവശ്യപ്പെട്ടിട്ടും ചാവക്കാട് നഗരസഭ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നും ഇനിയും ഈ അവസ്ഥ തുടരുകയാണെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കടപ്പുറം പഞ്ചായത്ത്
മത്തിക്കായൽ ജനകീയസംരക്ഷണ സമിതി. മത്തികായലിന്റെ കടപ്പുറം പഞ്ചായത്ത് പ്രദേശത്തെ പത്ത് കിലോമീറ്റർ ജനകീയപിന്തുണയോടെ ശുചീകരിച്ചെങ്കിലും നഗരസഭയുടെ ട്രഞ്ചിംഗ്
ഗ്രൗണ്ടിൽ നിന്നും ഒഴുകി വരുന്ന മാലിന്യങ്ങൾ മത്തികായലിനെ മലിനമാക്കുന്നുണ്ടെന്നും ഭാരവാഹികൾ വ്യക്തമാക്കി. മത്തിക്കായല്‍ ശുചീകരണത്തിന്റെ വരവ് ചിലവ് കണക്കുകള്‍
പരസ്യപ്പെടുത്തുന്നതിനു കൂടിയ വാര്‍ത്താ സമ്മേളനത്തിലാണ് ഭാരവാഹികള്‍ തുടര്‍നടപടികള്‍ വ്യക്തമാക്കിയത്.
മുല്ലപ്പുഴ മുതൽ മടേകടവ് വരെയുള്ള മത്തികായൽ ഭാഗമാണ് ജനകീയ സംരക്ഷണസമിതി രണ്ടുമാസക്കാലംകൊണ്ട് ശുചീകരിച്ചത്. നഗരസഭയുടെ ഭാഗവും ശുചീകരിക്കാൻ തങ്ങൾ
തയ്യാറായതാണെങ്കിലും നഗരസഭ അവരുടെ ഭാഗശുചീകരണം ഏറ്റെടുക്കുകയായിരുന്നു. നഗരസഭയുടെ കായല്‍ ശുചീകരണത്തില്‍ സഹകരിക്കുന്നതായും,
കടപ്പുറം പഞ്ചായത്തിലെ ശുചീകരിച്ച ഭാഗം സംരക്ഷിക്കാനുള്ള പദ്ധതികൾ സമിതി നടപ്പാക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. കായലിനു ഇരുവശവുമുള്ള വീട്ടുകാരെ ഇതിനകം
ബോധവൽക്കരിച്ചു കഴിഞ്ഞതായും ഭാരവാഹികൾ വെളിപ്പെടുത്തി. നാലര ലക്ഷം രൂപയോളം ചെലവഴിച്ചാണ് ശുചീകരണം പൂർത്തിയാക്കിയത്. സർക്കാരോ ത്രിതലപഞ്ചായത്തോ ഒരു
രൂപ പോലും നൽകിയിട്ടില്ല. ബേ്‌ളാക്ക് പഞ്ചായത്ത് അടക്കമുള്ളവർ പല വാഗ്ദാനങ്ങളും നൽകിയിരുന്നെങ്കിലും ഒന്നും നടന്നില്ല. വിദേശത്തു ജോലിചെയ്യുന്ന കടപ്പുറം പഞ്ചായത്ത്
കാരുടെ സഹകരണമാണ് സഹായകരമായത്. ഈജിപ്റ്റ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും കേരളത്തിലെ ഇതരജില്ലകളിൽനിന്നള്ളവരും സഹായിച്ചിട്ടുണ്ടെന്നും
ഭാരവാഹികൾ പറഞ്ഞു. മത്തികായലിന്റെ ഇടത്തോട് സംരക്ഷണമാണ് സമിതിയുടെ അടുത്തലക്ഷ്യം. 4,75,126 രൂപ വരവും 4,45092 രൂപ ചെലവും 30034 രൂപ നീക്കിയിരിപ്പുമാണ്
സമിതിക്കുള്ളത്. ഭാരവാഹികളായ പ്രസിഡന്റ് ആർ വി സുൾഫിക്കർ, സെക്രട്ടറി ആരിഫ് ഹംസ, ട്രഷറർ ഖലീൽ ഇബ്രാഹിം, ബാലകൃഷ്ണൻ ചുങ്കത്ത്, പി എ കമറുദീൻ എന്നിവര്‍
വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.