ഹനീഫയുടെ വീട്ടില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി എത്തിയില്ല എന്ന വാര്‍ത്ത അടിസ്ഥാന രഹിതം
ചാവക്കാട്: എ.സി ഹനീഫയുടെ വീട്ടില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എത്തിയില്ല എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതവും ദുരുദ്ദേശപരവുമാണ്. മരണപ്പെട്ട ഹനീഫയുടെ വീട് സ്ഥനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം സാദിഖലി സന്ദര്‍ശിച്ചിരുന്നു. ഹനീഫയുടെ മാതാവിനെ കണ്ട് അനുഗ്രഹം തേടുകയും ഹനീഫയുടെ ബന്ധുക്കളും സുഹൃത്തുക്കളുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു.
തീരദേശ പര്യടന ദിവസം ഹനീഫയുടെ വീടിനു മുന്‍വശത്ത് ജാഥ അല്‍പസമയം നിര്‍ത്തുകയും ഹനീഫയുടെ മക്കള്‍ മാല ചാര്‍ത്തി സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കുകയുമുണ്ടായി. ആ മക്കളെ പുണര്‍ന്നതിന് ശേഷമാണ് ജാഥ മുന്നോട്ട് പോയത്.
ബ്ലാങ്ങാട് ബീച്ചില്‍ പദയാത്ര എത്തിയ സമയം ഹനീഫയുടെ വീട്ടില്‍ നടക്കുന്ന യോഗത്തില്‍ സ്ഥാനാര്‍ത്ഥിക്ക് പങ്കെടുക്കുന്നതിനായി ബന്ധപ്പെട്ടപ്പോള്‍ യോഗം തുടങ്ങാനായിട്ടില്ലെന്ന് അറിഞ്ഞതിനാല്‍ റാലിയും പൊതുയോഗവും നടക്കുന്ന പൂക്കോട്, പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ പരിപാടികളിലേക്ക് പോയി. ഹനീഫയുടെ വീട്ടില്‍ നടന്ന കുടുംബ യോഗത്തില്‍ ലീഗ് ജില്ലാ ഭാരവാഹികളായ സി.എ മുഹമ്മദ് റഷീദ്, കെ.എ ഹാറൂണ്‍ റഷീദ്, ഡി സി സി ജന:സെക്രട്ടറി പി.യതീന്ദ്രദാസ് എന്നിവര്‍ പങ്കെടുത്തു. പുന്നയൂര്‍ക്കുളം, പൂക്കോട് പരിപാടികള്‍ കഴിഞ്ഞ് തിരികെ വരുന്ന സമയത്ത്, ആശുപത്രിയില്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിയുടെ മാതാവിന്റെ അസുഖം മൂര്‍ച്ഛിച്ചതായി വിവരം ലഭിച്ചപ്പോള്‍ (തളര്‍ച്ച ബാധിച്ച് ,ഓര്‍മ്മ നഷ്ടപ്പെട്ട് സ്ഥാനാര്‍ത്ഥിയുടെ മാതാവ് ഇപ്പോഴും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തന്നെയാണ്) എല്ലാ പരിപാടികളും മാറ്റി വെച്ച് ആശുപത്രിയിലേക്ക് പോവുകയാണ് ഉണ്ടായത്. അതിനാല്‍ ഹനീഫയുടെ വീട്ടിലെ കുടുംബ യോഗത്തിലും കടപ്പുറം പഞ്ചായത്തിലെ രണ്ട് കുടുംബ യോഗങ്ങളിലും വട്ടേക്കാട് സംഘടിപ്പിച്ചിരുന്ന പൊതുയോഗത്തിലും സ്ഥാനാര്‍ത്ഥിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല.
ഇതാണ് സംഭവിച്ചത് എന്നിരിക്കെ, പരപ്രേരണയാലാണ് പരിപാടി ഒഴിവാക്കിയെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണ്.
ഒരു സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ആ പ്രദേശത്തെ വീടുകള്‍ സന്ദര്‍ശ്ശിക്കുന്നതിനിടെ ഹൗസ് ക്യാമ്പയിനിറങ്ങിയ പ്രവര്‍ത്തകരോടൊപ്പം ഗോപപ്രതാപന്റെ വീട്ടിലും പോയിരുന്നു. മറ്റു ചര്‍ച്ചകളൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ വിഷയത്തെ വളച്ചൊടിച്ചുള്ള പ്രചാരണത്തിനു പിന്നില്‍ പരാജയ ഭീതി പൂണ്ട ഇടത് പക്ഷ തന്ത്രമാണ്. ഈ വിഷയത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിലുള്ള പ്രചാരണം അപലപനീയമാണെന്നും ഗുരുവായൂര്‍ നിയോജകമണ്ഡലം യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടുമായ സി എച്ച് റഷീദ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
Comments are closed.