mehandi new

ലഹരിക്കെതിരെ ചാവക്കാട് ബീച്ച് ലവേഴ്സ് കൂട്ടയോട്ടം സംഘടിപ്പിക്കുന്നു

fairy tale

ചാവക്കാട് : ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശമുയർത്തി ചാവക്കാട് ബീച്ച് ലവേഴ്സിന്റെ നേതൃത്വത്തിൽ കൂട്ടയോട്ടവും, ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 6.30 ന് ചാവക്കാട് ട്രാഫിക്ക് ഐലൻ്റ് പരിസരത്ത് നിന്നും ആരംഭിക്കുന്ന കൂട്ടയോട്ടം അസി. എക്സൈസ്  ഇൻസ്പെക്ടർ പി. എൽ. ജോസഫ് ഫ്ളാഗ് ഓഫ് ചെയ്യും. 7 മണിക്ക് ബ്ലാങ്ങാട് ബീച്ചിൽ ദേശീയ പതാക ഉയർത്തൽ, ലഹരി വിരുദ്ധ പ്രതിജ്ജ എന്നിവ നടക്കുമെന്ന് ഭാരവാഹികളായ നൗഷാദ് തെക്കുംപുറം, കെ. വി. ഷാനവാസ്, പി. എസ്. ഷാജഹാൻ, ഷൈൻ പൊന്നരശ്ശേരി, പി ടി ഷറഫുദീൻ, എ പി ഖലീൽ എന്നിവർ അറിയിച്ചു.

Pharmacy wanted Chavakkad

Comments are closed.