mehandi banner desktop

രണ്ടാം വാർഷികത്തിൽ ചാവക്കാട് ബീച്ചിലെ വോളിബോൾ കോർട്ട് നവീകരിച്ച് ബീച്ച് ലവേഴ്സ്

fairy tale

ചാവക്കാട് : ബീച്ച് ലവേഴ്സ് രണ്ടാം വാർഷിക ദിനത്തിൽ ബീച്ചിലെ നവീകരിച്ച വോളിബോൾ കോർട്ടിലെ സൗഹൃദമത്സരം നഗരസഭാ ചെയർമാൻ എ എച്ച് അക്ബർ ഉദ്ഘാടനം ചെയ്തു.  ബീച്ചിലെ ശുചീകരണ തൊഴിലാളികൾക്ക്  ബീച്ച് ലവേഴ്സ് ഏർപ്പെടുത്തിയ ഭക്ഷ്യധാന്യ കിറ്റ് വിതരണം പ്രമുഖ സാമൂഹിക പ്രവർത്തകൻ കെ കെ ഹംസക്കുട്ടി നിർവഹിച്ചു.  പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അധ്യക്ഷതവഹിച്ചു.  പ്രമുഖ വോളിബോൾ ടീമുകളായ ടീം വെളിച്ചെണ്ണപടി,  എച്ച് എം സി ബ്ലാങ്ങാട്, നാട്ടുവേദി വട്ടേക്കാട്, ബീച്ച് ലവേഴ്സ് ടീം അംഗങ്ങളും സൗഹൃദ മത്സരത്തിൽ പങ്കാളികളായി. വിജയികളായ ടീം വെളിച്ചെണ്ണപടിക്കുള്ള ലവേഴ്സ് ട്രോഫി  ട്രഷറർ ഒ കെ സുധീർ സമ്മാനിച്ചു.

planet fashion

ബീച്ച് ലവേഴ്സ് ജനറൽ സെക്രട്ടറി അബ്ദുൽ മനാഫ്, സ്പോർട്സ് കോഡിനേറ്റർ മിഥുൻ രാജൻ, ഭാരവാഹികളായ  സി ഹുസൈൻ, ഖലീൽ, ഹനീഫ, ബിജു ഉപ്പുങ്ങൽ, സലാം മുതുവട്ടൂർ, ആലിമോൻ,  ഷഫീർ വെളിച്ചെണ്ണപടി എന്നിവർ നേതൃത്വം നൽകി.  സാദിഖ് പാലയൂർ നന്ദി പറഞ്ഞു.

Comments are closed.