Header

കെഎസ്ആർടിസി ഡിപ്പോകളിലെ മദ്യശാല: വെൽഫയർ പാർട്ടി പ്രതിഷേധിച്ചു

ഗുരുവായൂർ : വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി ഡിപ്പോകളിൽ മദ്യശാല കൊണ്ടുവരുന്നതിന് എതിരെയും കേരള സർക്കാരിന്റെ മദ്യനയത്തിന് എതിരായും ഗുരുവായൂർ കെഎസ്ആർടിസി ഡിപ്പോയിൽ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു.

കെ എസ് ആർ ടി സി സ്റ്റാൻഡിനു മുന്നിൽ നടന്ന പ്രതിഷേധ സംഗമത്തിൽ ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്‌ സി. ആർ. ഹനീഫ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ ഷരീഫ്. പി. അബ്ദുള്ള ഉദ്ഘടാനം നിർവഹിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി ഫൈസൽ ഉസ്മാൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ റഖീബ് തറയിൽ, റഹീം.ഒ. കെ, പ്രവാസി സാംസ്‌കാരിക വേദി സൗദി ഘടകം ജില്ലാ പ്രസിഡന്റ്‌ റഊഫ് ചാവക്കാട് എന്നിവർ സംസാരിച്ചു.

അക്ബർ പി.കെ, റസാഖ് പി.എച്ച്, അരവിന്ദൻ വി. എൻ, മുഹമ്മദ്‌ സുഹൈൽ, കമാൽ എം, സലീം പി താഹിർ ടി. കെ, ഷിഹാബ് കെ. വി എന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.

Comments are closed.