കുടുംബ വ്യവസ്ഥയെ തകർക്കാനുള്ള ഒളിയജണ്ടകളെ കരുതിയിരിക്കുക – വിസ്ഡം മേഖലാ സമ്മേളനം

എടക്കഴിയൂർ : കുടുംബ വ്യവസ്ഥയെ തകർക്കാനുള്ള ഒളിയജണ്ടകൾ ക്കെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ചാവക്കാട് മണ്ഡലം കമ്മിറ്റിഎടക്കഴിയൂരിൽ സംഘടിപ്പിച്ച മേഖലാ തല പ്രചരണ സമ്മേളനം ആവശ്യപ്പെട്ടു. വിസ്ഡം ജില്ലാ ആക്ടിങ് സെക്രട്ടറി അൻവർ അബൂബക്കർ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് കെഎം ഹൈദരലി, ഹാരിസ് ആറ്റൂർ എന്നിവർ പ്രസംഗിച്ചു.

മുഹമ്മദലി തിരുവത്ര അധ്യക്ഷത വഹിച്ചു. ഉസ്മാൻ ബദർപ്പള്ളി സ്വാഗതവും റഫീഖ് അകലാട് നന്ദിയും രേഖപ്പെടുത്തി. ”വിശ്വാസ വിശുദ്ധി സംതൃപ്ത കുടുംബം” എന്ന പ്രമേയത്തിൽ ജനുവരി 21 ന് ചാവക്കാട് നടക്കാനിരിക്കുന്ന ജില്ലാ ഫാമിലി കോൺഫ്രൻസിന്റെ പ്രചരങ്ങളുടെ ഭാഗമായാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.

Comments are closed.