പുന്നയൂർക്കുളം : പഞ്ചായത്ത്‌ പരിധിയിൽ താമസിക്കുന്ന 8, 9, 10 ക്ലാസ്സിൽ പഠിക്കുന്ന നൂറ്റി പത്തൊമ്പത് എസ് സി വിദ്യാർത്ഥികൾക്ക് 2017-2018 പദ്ധതിയിൽ ഉൾപ്പെടുത്തി സൈക്കിൾ വിതരണം ചെയ്തു. കടിക്കാട് സ്കൂളിൽ നടന്ന ചടങ്ങ് പുന്നയൂർക്കുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ ഡി ധനീപ് ഉദ്ഘാടനം ചെയ്തു. കെ എസ് ഭാസ്കരൻ അധ്യക്ഷത വഹിച്ചു. വി നൗഷാദ്, വാർഡ് മെമ്പർമാരായ ഷാജി ത്രിപ്പറ്റ്, ജയന്തി ശശിധരൻ, ഹസീന സൈനുദ്ധീൻ, മനോജ്‌ പേരോത്ത്, ഇന്ദിര പ്രബുലൻ, നിർവഹണ ഉദ്യോഗസ്ഥ അണ്ടത്തോട് സ്കൂൾ പ്രധാനാദ്ധ്യാപിക, പഞ്ചായത്ത്‌ സ്റ്റാഫ്‌ ഷൈൻ എന്നിവര്‍ പങ്കെടുത്തു.