mehandi new

വഴിയാത്രക്കാരന്‍ ബൈക്കിടിച്ചു മരിച്ചു -ബൈക്ക് നിറുത്താതെ പോയി

fairy tale

kunjadimu accident deathചാവക്കാട്: വഴിയാത്രക്കാരന്‍ ബൈക്കിടിച്ചു മരിച്ചു. ഇടിച്ച ബൈക്ക് നിറുത്താതെ പോയി. തൊട്ടാപ്പ് ലൈറ്റ് ഹൗസിനടുത്ത് വലിയകത്ത് കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞാമുട്ടി (55) ആണ് മരിച്ചത് . ആറങ്ങാടി പുളിഞ്ചോടില്‍ തിങ്കളാഴ്ച വൈകുനേരം ഏഴുമണിക്കാണ് അപകടം. മൂന്നു പേരുമായി വന്ന ബൈക്ക് കഞ്ഞാമുട്ടിയെ ഇടിച്ചൂ വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കുഞ്ഞാമുട്ടി തെറിച്ചു തലയടിച്ചു വീണു. നാട്ടുകാര്‍ ചാവക്കാട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയിലേക്കു മാറ്റി . രാത്രി 11 നാണ് മരിച്ചത് . തൊട്ടാപ്പില്‍ വെച്ച് ഈ ബൈക്ക് മറ്റൊരാളെ ഇടിച്ചതായി പറയുന്നു. അപകടം വരുത്തിയ ബൈക്ക് യാത്രികരെ പോലീസ് അന്വേഷിച്ചു വരുന്നു.
ഭാര്യ: പരേതയായ നഫീസ. മക്കള്‍: റഫീഖ് , മുസ്തഫ, ഷിഹാബ്, റസിയ. മരുമക്കള്‍ : ഹൈദ്രോസ്, ജമീല.

Jan oushadi muthuvatur

Comments are closed.