ശരീഫ് (34

ശരീഫ് (34

അണ്ടത്തോട് : ചാവക്കാട് പുതുപൊന്നാനി റൂട്ടില്‍ അണ്ടത്തോട് ദേശീയപാത പതിനേഴില്‍ ബൈക്ക് ലോറിക്ക് പിന്നിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. അണ്ടത്തോട് തങ്ങള്‍പടി സ്വദേശി പണിക്കവീട്ടില്‍ ഹംസയുടെ മകനും, ചാവക്കാട് പുതുപൊന്നാനി റൂട്ടിലോടുന്ന അല്‍ ആമീന്‍ ബസ്സിലെ ഡ്രൈവറുമായ ശരീഫ് (34) ആണ് മരിച്ചത്. ഇന്ന് (വ്യാഴം) പുലര്‍ച്ച 5.45 നാണ് അപകടം. അകലാട് നബവി പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
ശരീഫ് ബസ്സ്‌ എടുക്കാനായി ചാവക്കാട്ടെക്ക് വരുന്ന വഴിയിലാണ് അപകടം സംഭവിച്ചത്. അതെ ദിശയിലുള്ള ലോറിക്ക് പിറകിലിടിച്ച ബൈക്ക് ലോറിയുടെ അടിയിലേക്ക് കയറിയ നിലയിലാണ്. ബൈക്കിന്റെ പിന്നില്‍ മറ്റേതോ വാഹനം ഇടിച്ചു നിയന്ത്രണം വിട്ടാണ് ലോറിയില്‍ ഇടിച്ചതെന്ന് സംശയിക്കുന്നു. ബൈക്കിന്റെ ടെയില്‍ ലാംപും മറ്റും തകര്‍ന്നതാണ് സംശയത്തിനു ഇടനല്‍കുന്നത്. അപകടം നടന്ന സമയത്ത് പരിസരത്ത് ആരും ഉണ്ടായിരുന്നില്ല.
ഭാര്യ: റഷീദ. മക്കള്‍: മുഹമ്മദ്‌ അനസ്. മുഹമ്മദ്‌ നഫീസ് , സന ഫാത്തിമ.
സഹപ്രവര്‍ത്തകന്റെ അപകട മരണത്തെ തുടര്‍ന്ന് പുതുപൊന്നാനി റൂട്ടില്‍ പ്രവറ്റ് ബസ്സുകള്‍ ഓട്ടം നിറുത്തി വെച്ചു.