mehandi banner desktop
Chavakkad online

ബയോ ഗ്യാസ് പ്ലാന്റ്, ബയോഡൈജസ്റ്ററുകൾ വിതരണം ചെയ്തു

Ft

ചാവക്കാട് : മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ  ഭാഗമായി ചാവക്കാട് നഗരസഭയുടെ 2023 – 24 ജനകീയ ആസൂത്രണ പദ്ധതിയിൽ നിന്ന് 38,32,251/- രൂപ ചിലവഴിച്ച് ഉറവിട മാലിന്യ സംസ്കരണ ഉപാധികളായ ബയോ ഗ്യാസ് പ്ലാന്റ്, ബയോഡൈജസ്റ്ററുകൾ എന്നിവയുടെ വിതരണോദ്ഘാടനം ചെയ്തു.  ചാവക്കാട് നഗരസഭ കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഗുരുവായൂർ എം എൽ എ എൻ . കെ അക്ബർ ഉദ്ഘാടനം നിർവഹിച്ചു.  നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. യോഗത്തിന് നഗരസഭ ആരോഗ്യ  സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ് സ്വാഗതം ആശംസിച്ചു. വിവിധ സ്ഥിരം സമതി അധ്യക്ഷന്മാരായ അഡ്വ. മുഹമ്മദ് അൻവർ എ. വി, പ്രസന്ന രണദിവെ എന്നിവർ ആശംസകൾ അർപ്പിച്ചു. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 1  ഷമീർ എം റിപ്പോർട്ട് അവതരിപ്പിച്ചു.

Jan oushadi

Comments are closed.