Header

27-ാം പാലയൂർ മഹാ തീർഥാടനം മാർച്ച്‌ 17ന് – 10 മുതൽ 14 വരെയുള്ള ബൈബിൾ കൺവൻഷന് ഒരുക്കങ്ങൾ പൂർത്തിയായി

പാലയൂർ : A D 52-ൽ ക്രിസ്തു ശിഷ്യനായ മാർ തോമാ ശ്ലീഹായാൽ സ്ഥാപിതമായ പാലയൂർ തീർഥ കേന്ദ്രത്തിലേക്ക് വരും നാളുകളിൽ തീർഥാടകർ ഒഴുകിയെത്തും.  ഇരുപത്തിയേഴാം പാലയൂർ മഹാ തീർഥാടനത്തോടനുബന്ധിച്ച് മാർച്ച് പത്താം തീയതി മുതൽ 14 വരെയുള്ള ദിവസങ്ങളിൽ   ബൈബിൾ കൺവൻഷൻ നടക്കും. 5000 പേർക്ക് ഇരിക്കുവാനുള്ള ഇരുപ്പിടങ്ങളും   പന്തലും സജ്ജീകരിച്ചു കഴിഞ്ഞു. ജെറുസലേം ധ്യാനകേന്ദ്രം റെക്ടർ ഫാദർ ഡേവിസ് പട്ടത്ത് സി.എം.ഐ യുടെ നേതൃത്വത്തിൽ ഫാദർ ജോ പാച്ചേരിയിൽ സി.എം.ഐ, ഫാദർ സിജോ തയ്യാലക്കൽ സി .എം .ഐ, ഫാദർ ദേവസ്യ കാനാട്ട് സി.എം.ഐ എന്നിവരാണ് ധ്യാനം നയിക്കുന്നത്.

എല്ലാ ദിവസങ്ങളിലും വൈകിട്ട് 5 മണിക്ക് ജപമാല, തുടർന്ന് വിശുദ്ധ കുർബാന, വചന സന്ദേശം, ദിവ്യകാരുണ്യ ആരാധന എന്നീ ക്രമത്തിലാണ് പരിപാടികൾ സജ്ജീകരിച്ചിട്ടുള്ളത്. 

കൺവൻഷന്റെ ഉദ്ഘാടനം 10-ാം തിയ്യതി ഞായറാഴ്ച ഉച്ചതിരിഞ്ഞ് 6.30 ന് അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് നിർവഹിക്കും. ഉദ്ഘാടന ദിവസം ബൈബിൾ പ്രദിക്ഷണം ഉണ്ടായിരിക്കും. മറ്റു ദിവസങ്ങളിൽ കൗൺസലിംഗ്, രോഗശാന്തി ശുശ്രൂഷ, അനുരഞ്ജനം, കുമ്പസാരം എന്നിവ  ഉണ്ടായിരിക്കും. പറപ്പൂർ, കണ്ടംശ്ശങ്കടവ്, മറ്റം, പാലയൂർ ഫൊറോനകളിൽ നിന്നും  ധ്യാനത്തിൽ പങ്കെടുക്കുവാൻ വരുന്നവർക്ക് തിരിച്ച് പോകുവാൻ വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 

27-ാം പാലയൂർ മഹാതീർത്ഥാടനം 2024 മാർച്ച് 17-ാം തിയ്യതി ഞായറാഴ്ച. പ്രാർഥനാ മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടും പീഡാനുഭവ ചിന്തകൾ പങ്കുവെച്ചും ധ്യാനിച്ചും പതിനായിരങ്ങളാണ് അന്നേദിവസം പാലയൂരിൽ എത്തിച്ചേരുക. അതിരൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പുലർച്ചെ മുതൽ തന്നെ പദയാത്രികരായി പാലയൂരിൽ എത്തുന്ന വിശ്വാസികൾക്ക് നേർച്ച ഭക്ഷണം ഒരുക്കിയിട്ടുണ്ട്. മുപ്പതിനായിരത്തോളം പേർക്ക് ഭക്ഷണം വിതരണം ചെയ്യും. അന്നേ ദിവസം തുടർച്ചയായി കുർബ്ബാനയുണ്ടായിരിക്കും.

മുഖ്യപദയാത്ര തൃശ്ശൂർ അതിരൂപത ലൂർദ്ദ് കത്തീഡ്രൽ ദേവാലയത്തിൽ നിന്നും പുലർച്ചെ അഞ്ച് മണിക്ക് മാർ ആൻഡ്രൂസ് താഴത്ത് പേപ്പൽ പതാക കൈമാറും. അതിനോടൊപ്പം അതിരൂപതയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ഉപപദയാത്രകൾ പാലയൂരിലേക്ക് പുറപ്പെടും.

ഉച്ചതിരിഞ്ഞ് 2 മണിക്ക് പാവറട്ടി സെൻ്റ്ജോസഫ് തീർഥ കേന്ദ്രത്തിൽ നടക്കുന്ന ദിവ്യബലിക്ക് ശേഷം 3 മണിക്ക് അതിരൂപതയിലെ യുവജനങ്ങളും ആയിരകണക്കിന് വിശ്വാസികളും സത്യസ്തരും ഒന്നിച്ച് അണിചേർന്നുകൊണ്ട് വികാരി ജനറാളച്ചന്മാരുടെ നേതൃത്വത്തിൽ പാലയൂരിൽ മുഖ്യ പദയാത്ര എത്തിച്ചേരും. തുടർന്ന് 4 മണിക്ക് പള്ളി അങ്കണത്തിൽ വെച്ച് ചേരുന്ന പൊതുസമ്മേളനം മദ്രാസ് – മൈലാപ്പൂർ ആർച്ച്ബിഷപ്പ് മാർ ജോർജ് അന്തോണി സ്വാമി ഉദ്ഘാടനം ചെയ്യും. സി. ബി. സി.ഐ പ്രസിഡണ്ടും തൃശ്ശൂർ അതിരൂപത മെത്രാപ്പോലീത്തയുമായ മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും.  വിശ്വാസ പ്രതിജ്ഞ ഏറ്റു ചൊല്ലും. തുടർന്ന് നടക്കുന്ന വിശുദ്ധ കുർബ്ബാനയോടെ പരിപാടികൾ പര്യവസാനിക്കും.

 റവ. ഡോ. ഡേവിസ് കണ്ണoപുഴ, ആർച്ച് പ്രീസ്റ്റ്ബൈബിൾ കൺവൻഷൻ, റവ. ഫാ. ഡെറിൻ അരിമ്പൂർ , അസിസ്റ്റൻ്റ് വികാരി, ബിജു മുട്ടത്ത് തീർഥ കേന്ദ്രം സെക്രട്ടറി, പി. ഐ ലാസർ മാസ്റ്റർ കൺവീനർ, ഫൈനാൻസ്,  ഷാജു ടി. ജെ. ജനറൽ കൺവീനർ, തോമസ് ചിറമ്മൽ കൺവീനർ കൺവൻഷൻ, ബാബു സി.എം കൈക്കാരൻ, എ.എൽ. കുരിയാക്കോസ് കൺവീനർ പബ്ലിസിറ്റി, ജെഫിൻ ജോണി  പി ആർ ഒ.

thahani steels

Comments are closed.