ചാവക്കാട് : കേരളത്തെ പ്രളയത്തിൽ മുക്കിയ ഇടതു സർക്കാരിനെതിരെ ബി.ജെ.പി ചാവക്കാട് മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് താലൂക്കാഫീസിലേക്ക് ജനകീയ മാർച്ചും ധർണയും നടത്തി. പ്രസന്നൻ പാലയൂർ അദ്ധ്യക്ഷനായി, ബി.ജെ.പി സംസ്ഥാന സമിതിയംഗം പി. എം ഗോപിനാഥ് ധർണ ഉദ്ഘാടനം ചെയ്തു, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സുമേഷ്തേർളി, എ. വേലായുധകുമാർ (പട്ടികജാതി മോർച്ച), ഷിജി പൊന്നരാശ്ശേരി, അൻമോൽമോത്തി (ജില്ലാ കമ്മിറ്റി അംഗം ), പ്രകാശൻ കാഞ്ഞിരപ്പറമ്പിൽ, എസ് അനിൽകുമാർ, സുമേഷ്  തുടങ്ങിയവർ സംസാരിച്ചു. ബസ്സ് സ്റ്റാന്റ് പരിസരത്തുനിന്നാരംഭിച്ച മാർച്ചിന് ഭാരവാഹികളായ അനിൽ തൂമാട്ട്, സുരേഷ് ചാണാശ്ശേരി, ജിജേഷ് കാഞ്ഞിരപ്പറമ്പിൽ, സത്യൻ കാവതിയാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.