ഗുരുവായൂർ നഗരസഭ തിരഞ്ഞെടുപ്പിൽ ബിജെപിയിൽ കുടുംബാധിപത്യം എന്ന് ബിജെപി വിമത സ്ഥാനാർത്ഥി കെ കെ സുമേഷ് കുമാർ

ഗുരുവായൂർ : സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ബിജെപി നിഷ്പക്ഷമായ നയം വ്യക്തമാക്കണമെന്നും ബിജെപി മുൻ ജില്ലാ കമ്മിറ്റി അംഗവും 34 ആം വാർഡ് വിമത സ്ഥാനാർത്ഥിയുമായ കെ കെ സുമേഷ് കുമാർ ആവശ്യപ്പെട്ടു. വാർഡ് 23 ലെ ബിജെപിയുടെ ഔദ്യോഗിക സ്ഥാനാർത്ഥി മുത്തേടത്ത് മനയിലെ നാരായണൻ നമ്പൂതിരിക്കെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് തേലംപറ്റ വാസുദേവൻ മകൻ ഉണ്ണികൃഷ്ണനാണ്.

ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി കുടുംബവും ബിജെപി മണ്ഡലം വൈസ് പ്രസിഡണ്ടുമായ തേലംപറ്റ വാസുദേവൻ 31 ആം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയാണ്. ഇദ്ദേഹത്തിന്റെ സഹോദരി ശോഭാ ഹരിനാരായണൻ 25 ആം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയാണ്. ഉണ്ണികൃഷ്ണന്റെ ഭാര്യ കൃഷ്ണപ്രിയ 26 വാർഡിലെ ബിജെപി സ്ഥാനാർത്ഥിയാണ്. സീറ്റ് തർക്കത്തിൽ ചൊല്ലി സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതിനെത്തുടർന്ന് സുമേഷിനെ പാർട്ടിയിൽ നിന്നും ഔദ്യോഗികമായി പുറത്താക്കിയത് ആയിരുന്നു. എന്നാൽ യുവമോർച്ച ഭാരവാഹി കൂടിയായ ഉണ്ണികൃഷ്ണൻ, പാർട്ടിക്കെതിരെ വിമത സ്ഥാനാർത്ഥിയായി നിന്നിട്ടും യാതൊരുതര അച്ചടക്ക നടപടികളും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരത്തിൽ ഇരട്ട നീതി നടപ്പാക്കുന്ന പാർട്ടിയിലെ കൂടുതൽ വെളിപ്പെടുത്തലുകൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Comments are closed.