mehandi new

കേരളത്തിൽ ബിജെപി ഭരണം പ്രധാനമന്ത്രിയുടെ വ്യാമോഹം – എം വി ഗോവിന്ദൻ

fairy tale

ചാവക്കാട്: കേരളത്തിൽ ബിജെപി ഭരണം വരും എന്നത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വ്യാമോഹം മാത്രമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍. രാഷ്ട്രീയ നിലപാടുള്ള സംസ്ഥാനമാണ് കേരളമെന്നും ഗിമ്മിക്കുകൾ ഇവിടെ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി. സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ പാര്‍ലമെന്ററി ജനാധിപത്യം, ഭരണഘടന, മതനിരപേക്ഷത എന്നിവയുടെ അന്ത്യമായിരിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കും കേരളത്തോടുള്ള അവഗണനക്കുമെതിരെ സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി നയിക്കുന്ന സംസ്ഥാന ജാഥയ്ക്ക് ചാവക്കാട് നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

planet fashion

സി.പി.ഐ.എം. ഒരു മതത്തിനും വിശ്വാസത്തിനും എതിരല്ലെന്നും, ഇവിടെ തിങ്ങി നിറഞ്ഞ ഈ സദസ്സിലെ ബഹു ഭൂരിപക്ഷം പേരും വിശ്വാസികളാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികൾക്ക് വർഗ്ഗീയവാദിയാകാൻ കഴിയില്ലെന്നും വർഗ്ഗീയവാദികൾക്ക് വിശ്വാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ്സ്, ലീഗ്, ബിജെപി, ജമാഅത്തെ ഇസ്‌ലാമി അച്ചുതണ്ടാണ് എല്‍.ഡി.എഫിനും സി.പി.ഐ.എമ്മിനുമെതിരേ സംഘടിത ആക്രമണം നടത്തുന്നത്. ജമാഅത്തെ ഇസ്ലാമി ആർ എസ് എസ് ചർച്ച എന്താണെന്ന് പൊതു ജനത്തിന് അറിയേണ്ടതുണ്ട്. അതിനെ കുറിച്ച് സഖ്യ കക്ഷിയായ കോൺഗ്രസ്സിന് മിണ്ടാട്ടമില്ല.

കെ റെയിൽ നടപ്പിലായാൽ കുടുംബശ്രീ പ്രവർത്തകർക്ക് അവരുണ്ടാക്കുന്ന അപ്പം ഒന്നര മണിക്കൂർ യാത്ര ചെയ്ത് തിരുവനന്തപുരം കൊണ്ടുപോയി വിറ്റ് ഒരു ചായയും കുടിച്ച് തിരിച്ചു വരാം. കെ.റെയില്‍ പോലെയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ ഇവര്‍ തടയാന്‍ ശ്രമിക്കുന്നത് മൂന്നാമതും എല്‍.ഡി.എഫ് ഭരണത്തിലെത്തുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ്.

ഇതിനെതിരേയുള്ള പ്രതിരോധം തീര്‍ക്കല്‍ കൂടിയാണ് ഈ ജാഥയെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. എന്‍.കെ.അക്ബര്‍ എം.എല്‍.എ. അധ്യക്ഷനായി. സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്, കെ. ടി. ജലീല്‍, സി.തോമസ്, ടി. ടി. ശിവദാസന്‍, സി. സുമേഷ്, എം. എ. ഹാരിസ് ബാബു, എം. കൃഷ്ണദാസ്, ഷീജ പ്രശാന്ത്, പി. ടി. കുഞ്ഞുമുഹമ്മദ്, കെ. വി. അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പഞ്ചവാദ്യം, കാവടി, കഥകളി വേഷങ്ങള്‍, തെയ്യം, ഒപ്പന, കോൽക്കളി തുടങ്ങിയ കലാപരിപാടികളുടെ അകമ്പടിയോടെയാണ് മുനിസിപ്പല്‍ ഓഫീസ് പരിസരത്തുനിന്നും ജാഥയെ ചാവക്കാട് ബസ് സ്റ്റാന്‍ഡ് പരിസരത്തെ പൊതുസമ്മേളനവേദിയിലേക്ക് സ്വീകരിച്ചാനയിച്ചത്.

Jan oushadi muthuvatur

Comments are closed.