ബ്ലാങ്ങാട് നന്മ നേത്ര ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട് : ബ്ലാങ്ങാട് നന്മ കലാകായിക സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് നേത്ര ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു. റാണിമേനോൻ മാക്സി വിഷൻ ഐ ഹോസ്പിറ്റൽ സഹകരണത്തോടെ നടത്തിയ ക്യാമ്പ് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നഫീസ കുട്ടി വലിയകത്ത് ഉദ്ഘാടനം ചെയ്തു. നന്മ കലാകായിക സാംസ്കാരിക സമിതി പ്രസിഡൻറ് അക്ബർ പി വി അദ്ധ്യക്ഷതവഹിച്ചു. വ്യത്യസ്ത രോഗനിർണയ സംവിധാനങ്ങളിലൂടെ നടത്തപ്പെട്ട ക്യാമ്പിൽ എഴുപതോളം പേര് പങ്കെടുത്തു.

വൈസ് പ്രസിഡന്റ് ആരിഫ് കെ വി, ജോയിന്റ് സെക്രട്ടറി ജഹാംഗീർ, സനിൽ സലീം, മുഹമ്മദ് ഇഖ്ബാൽ പി വി, മജീദ് പേനത്ത്, രാജു കെ ബി, സലീം എം എസ്, വി എസ് മുഹമ്മദ് റാഫി, ആർ കെ ഹലീൽ, നൗഷാദ് സഫ, ഹാഷിം ഹലാബി ഹണി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. നന്മ കലാകായിക സാംസ്കാരിക സമിതി ജനറൽ സെക്രട്ടറിയും വാർഡ് മെമ്പറുമായ അഡ്വ മുഹമ്മദ് നാസിഫ് സ്വാഗതവും ട്രഷറർ മുഹമ്മദ് മുസ്തഫ നന്ദിയും പറഞ്ഞു.

Comments are closed.