ബ്ലാങ്ങാട് കടന്നല്‍ കൂത്തേറ്റ് ആറു പേര്‍ ആശുപത്രിയില്‍ ഒരാള്‍ തീവ്ര പരിചരണ വിഭാഗത്തില്‍

ചാവക്കാട്: ബ്ലാങ്ങാട് പൂന്തിരുത്തിയില്‍ കടന്നല്‍കുത്തേറ്റ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ആറു പേര്‍ ആശുപത്രിയില്‍.
ദേഹമാസകലം കടന്നല്‍ കുത്തേറ്റ പൂന്തിരുത്തി രായംമരയ്ക്കാര്‍ വീട്ടില്‍ യൂനിസി(48)നെ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
പൂന്തിരുത്തി പണിക്കവീട്ടില്‍ അബ്ദുവിന്റെ പറമ്പിലെ മരത്തിലുള്ള കടന്നല്‍ കൂട്ടില്‍ പരുന്ത് കൊത്തിയതിനെതുടര്‍ന്നാണ് കടന്നല്‍കൂട്ടം ഇളകിയത്.

രായംമരയ്ക്കാര്‍ വീട്ടില്‍ ആദില്‍(13), വലിയകത്ത് ഇഹ്‌സാന്‍(13) എന്നിവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും പുതുവീട്ടില്‍ മുഹമ്മദ്(52), പണിക്കവീട്ടില്‍ സൈനബ(40), പണിക്കവീട്ടില്‍ സമദ്(16) എന്നിവരെ ചാവക്കാട് താലൂക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം ബ്ലാങ്ങാട് കാട്ടിൽ പള്ളിക്കടുത്ത് കടന്നൽ കുത്തേറ്റ് മൂന്നു പേർക്ക് പരിക്കേറ്റിരുന്നു
കാറിനടിയിൽ കൂടു കൂട്ടിയ കടന്നൽ കാർ സ്റ്റാർട്ട് ചെയ്തതോടെ കൂടിളകി വന്ന് ആക്രമിക്കുകയായിരിന്നു.


 
			 
				 
											
Comments are closed.