‘ചിലയിനം മണ്‍കോലങ്ങള്‍’ പ്രകാശനം ചെയ്തു

അണ്ടത്തോട് : കവിയും എഴുത്തുകാരനുമായ ഷബീര്‍ അണ്ടത്തോട് എഴുതിയ നാലാമത്തെ കവിതാ സമാഹാരമായ ‘ചിലയിനം മണ്‍കോലങ്ങള്‍’ എഴുത്തുകാരന്‍ പി സുരേന്ദ്രന്‍ പ്രകാശനം ചെയ്തു.
അണ്ടത്തോട് ജി.എം.എല്‍.പി സ്കൂളില്‍ നടന്ന പ്രകാശന പരിപാടി പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡണ്ട് എ.ഡി ധനീപ് ഉദ്ഘാടനം ചെയ്തു. ചാലില്‍ ഇസ്ഹാഖിന് നല്‍കിയാണ് പി. സുരേന്ദ്രന്‍ പുസ്തകം പ്രകാശനം ചെയ്തത്. മുന്‍ പഞ്ചായത്തംഗം ടി.കെ സക്കരിയ അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ പ്രസാദ് കാക്കശേരി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. മാധ്യമം ചാവക്കാട് ലേഖകന്‍ ഖാസിം സെയ്ദ്, സാഹിത്യ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരായ ഹഖീം വെളിയത്ത്, വി മായിന്‍കുട്ടി, ഷംസുദ്ധീന്‍ പുതിയ വീട്ടില്‍, ഷൗക്കത്തലി ഖാന്‍, ചാലില്‍ അഷറഫ് എന്നിവര്‍ സംസാരിച്ചു. വി.കെ മുഹമ്മദ് അണ്ടത്തോട് സ്വാഗതം പറഞ്ഞു.

Comments are closed.