mehandi new

ബ്രീസ് ആൻഡ് ബീറ്റ്സ് – ഇന്നു മുതൽ അഞ്ചു നാൾ ചാവക്കാട് ബീച്ചിൽ ഉത്സവം

fairy tale

ചാവക്കാട് :  തീരദേശ മേഖലയിലെ അയൽക്കൂട്ടങ്ങളുടെ സമഗ്ര വികസനത്തിനായി കുടുംബശ്രീ ജില്ലാ മിഷൻ നടപ്പിലാക്കുന്ന തീരദേശ സംഗമം ബ്രീസ് ആൻഡ് ബീറ്റ്സ് ഇന്ന് ഉച്ചയ്ക്ക് 2.30ന്  എൻ കെ അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്യും. 22 മുതൽ 26 വരെ ചാവക്കാട് ബീച്ചിൽ കുടുംബശ്രീ അംഗങ്ങളുടെ കലാമേള, നാടൻ പാട്ട്, വയലിൻ ഫ്യൂഷൻ, ഗസൽ സന്ധ്യ, സാക്സോ ഫാൺ മ്യൂസിക്ക് തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറും. കേരളത്തിലെ വിവിധ ഭാഗങ്ങളിലെ ഭക്ഷണ രുചികൾ,  തീരദേശത്തിലെ ജനങ്ങൾക്കും അനുഭവവേദ്യമാക്കുന്നതിനായി ഭക്ഷ്യമേളക്കും ഇന്ന് തുടക്കം കുറിക്കും. 

planet fashion

മേഖലയിലെ കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും കൃഷി, മൃഗസംരക്ഷണം തുടങ്ങിയ മേഖലയിലെ പുത്തൻ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനും പുതിയ അറിവുകൾ നൽകുന്നതിനും ആയി വിദഗ്ധരുടെ നേതൃത്വത്തിൽ ക്ലാസുകൾ, തീരദേശ മേഖലയിലെ അയൽക്കൂട്ടങ്ങൾക്കായി സാമ്പത്തിക സാക്ഷരത ക്യാംപയിൻ എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംരംഭകരുടെ ഉൽപ്പന്നങ്ങളുടെ പ്രദർശന വിപണനത്തിനാവശ്യമയ സൗകര്യങ്ങൾ ഒരുക്കുകയും തീരദേശ മേഖലയിലെ സ്ത്രീകളുടെ സമഗ്ര വികസനത്തിനായി നൂതന മേഖലകളെക്കുറിച്ചും മറ്റു തൊഴിൽ സാധ്യതകളെക്കുറിച്ചും സെമിനാറുകൾ, യുവാക്കൾക്കായി വിവിധ തൊഴിൽ സാധ്യതകൾ പരിചയ പെടുത്തുന്നതിനായി തൊഴിൽ മേളകൾ എന്നിവ സംഘടിപ്പിക്കും.

കുടുംബശ്രീ ജില്ലാ മിഷൻ പ്രത്യേക ഇടപെടൽ നടത്തേണ്ട മേഖലകളെ കേന്ദ്രീകരിച്ചു സമഗ്ര വികസന പ്ലാൻ തയ്യാറാക്കി പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നതിന്റെ ആദ്യഘട്ടം എന്ന നിലയിലാണ് ജില്ലാ മിഷൻ ആദ്യമായി തീരദേശ മേഖലയിൽ തീരദേശ സംഗമം സംഘടിപ്പിക്കുന്നത്.

Unani banner ad

Comments are closed.