പാലം വിള്ളൽ – അടിയന്തിര വിദഗ്ധ പരിശോധന ആവശ്യപ്പെട്ട് എൻ കെ അക്ബർ എം എൽ എ

ചാവക്കാട് : മണത്തലയിൽ ദേശീപാതയിലെ പാലത്തിലുണ്ടായ വിള്ളൽ അടിയന്തിര വിദഗ്ധ പരിശോധന ആവശ്യപ്പെട്ട് എ കേന്ദ്ര ഗതാഗത മന്ത്രി ഉൾപ്പെടെയുള്ളവർക്ക് എൻ കെ അക്ബർ എം എൽ എ കത്ത് നൽകി. നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന നാഷണല്‍ ഹൈവേ 66 ല്‍ ചാവക്കാട് മണത്തല വിശ്വനാഥക്ഷേത്രത്തിന് സമീപമുള്ള സ്മോള്‍ വെഹിക്കിള്‍ ഓവര്‍ പാസ്സിന് മുകളില്‍ കഴിഞ്ഞ ദിവസം പെയ്ത മഴക്ക് ശേഷം വലിയ വിള്ളലുകള്‍ രൂപപ്പെട്ടിട്ടുള്ള സാഹചര്യത്തിലാണ് ആവശ്യം.

ജനങ്ങള്‍ വലിയ ആശങ്കയിലാണെന്നും നിര്‍മ്മാണത്തിലെ അപാകത സംബന്ധിച്ച് വിദഗ്ദരുടെ പരിശോധന അടിയന്തിരമായി നടത്തണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, കേരളത്തിലെ നാഷണല്‍ ഹൈവേ അതോറിറ്റിയുടെ ചീഫ് ജനറല്‍ മാനേജരും റീജിയണല്‍ ഓഫീസറുമായ ബി.എല്‍ മീണ, കൊച്ചിയിലെ പ്രൊജക്ട് ഡയറക്ടര്‍ അൻഷുല്‍ ശര്‍മ്മ എന്നിവര്‍ക്കാണ് കത്ത് നല്‍കിയത്. കൂടാതെ ഇക്കാര്യത്തില്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് കാണിച്ച് ജില്ലാ കളക്ടര്‍ക്കും കത്ത് നൽകിയെന്നും എം എൽ എ ഓഫീസിൽ നിന്നും അറിയിച്ചു.

Comments are closed.