mehandi banner desktop
Browsing Tag

Nh66

എടക്കഴിയൂരിൽ കാറിന് പുറകിൽ സ്‌കൂട്ടർ ഇടിച്ച് പരിക്കേറ്റ യുവതി മരിച്ചു

ചാവക്കാട്: എടക്കഴിയൂർ അതിർത്തി മഹ്ലറ പള്ളിക്ക് സമീപം ദേശീയപാത 66 ൽ കാറിന് പുറകിൽ സ്‌കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു. പാലപ്പെട്ടി സ്വദേശിനി തെക്കേപ്പുറത്ത് ഷാനവാസ് ഭാര്യ മുംതാസ് (40) ആണ് മരിച്ചത്. ഇന്ന് രാത്രി ഒൻപതു

പാലത്തിന്റെ ഭിത്തി അടർന്നു വീണു വീണ്ടും അപകടം – മണത്തലയിൽ ബൈക്ക് യാത്രികർ രക്ഷപ്പെട്ടത്…

ചാവക്കാട് : ദേശീയ പാത 66 മണത്തലയിൽ നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ ഭിത്തി അടർന്നു വീണു അപകടം. സെക്കണ്ടുകളുടെ വ്യത്യാസത്തിലാണ് ബൈക്ക് യാത്രികരുടെ തലക്ക് വീഴാതെ രക്ഷപ്പെട്ടത്. ഇന്ന് രാത്രി ഒൻപതാര മണിയോടെയാണ് സംഭവം. തിരുവത്ര

നാഷണൽ ഹൈവേ കരാർ കമ്പനിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി എം എൽ എ

ചാവക്കാട് : ദുരന്ത നിവാരണ നിയമ പ്രകാരം നാഷണൽ ഹൈവേ കരാർ കമ്പനിക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും റെവന്യൂ വകുപ്പ് മന്ത്രിക്കും ഇറിഗേഷൻ വകുപ്പ് മന്ത്രിക്കും പരാതി നൽകി എൻകെ അക്ബർ എംഎൽഎ. നാഷണൽ ഹൈവേ

മണത്തല മുല്ലത്തറയിൽ മഴയിൽ ദേശീയ പാത തകർന്നു

ചാവക്കാട് : മണത്തല മുല്ലത്തറയിൽ ദേശീയ പാത മഴയിൽ തകർന്നു. മുല്ലത്തറയിൽ നിർമ്മാണം പുരോഗമിക്കുന്ന അടിപ്പാതക്ക് പടിഞ്ഞാറ് വശം മണത്തല ജുമാമസ്‌ജിദിന്റെ മതിലിനോട് ചേർന്നുള്ള നിലവിലുള്ള ദേശീയപാതയിലാണ് വലിയ ഗർത്തം രൂപപ്പെട്ടത്. റോഡിനു കുറുകെ

ദേശീയപാത നിർമാണത്തിൽ അഴിമതി – യു ഡി എഫ് സിവിൽ സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തി

ചാവക്കാട് : ദേശീയപാത നിർമാണത്തിൽ അഴിമതി ആരോപിച്ച് യു ഡി എഫ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സിവിൽ സ്റ്റേഷനിലേക്ക് മാർച്ച്‌ സംഘടിപ്പിച്ചു. ചാവക്കാട് താലൂക്ക് ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച മാർച്ച് നഗരം ചുറ്റി

പ്രതിഷേധങ്ങൾക്ക് പുല്ല് വില – മണത്തലയിൽ എൻ എച്ച് 66 പാലത്തിലെ വിള്ളൽ ക്വാറിപ്പൊടിയും…

ചാവക്കാട് : ദേശീയപാത 66 ചാവക്കാട് മണത്തലയിൽ പാലത്തിൽ രൂപപ്പെട്ട വിള്ളൽ ദേശീയപാതാ അധികൃതർ ക്വാറിപ്പൊടിയിട്ട് ടാറൊഴിച്ച് അടച്ചു. മണത്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപം പാലത്തിനു മുകളിൽ പടിഞ്ഞാറേ ട്രാക്കിലാണ് അൻപതു മീറ്ററിലധികം നീളത്തിൽ വിള്ളൽ

പാലം വിള്ളൽ – അടിയന്തിര വിദഗ്ധ പരിശോധന ആവശ്യപ്പെട്ട് എൻ കെ അക്ബർ എം എൽ എ

കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, കേരളത്തിലെ നാഷണല്‍ ഹൈവേ അതോറിറ്റിയുടെ ചീഫ് ജനറല്‍ മാനേജരും റീജിയണല്‍ ഓഫീസറുമായ ബി.എല്‍ മീണ, കൊച്ചിയിലെ പ്രൊജക്ട് ഡയറക്ടര്‍ അൻഷുല്‍ ശര്‍മ്മ എന്നിവര്‍ക്കാണ് കത്ത് നല്‍കിയത്. കൂടാതെ ഇക്കാര്യത്തില്‍…

പാലത്തിൽ വിള്ളൽ; ദേശീയപാത 66 മണത്തലയിൽ നിർമ്മാണം പൂർത്തിയായ പാലത്തിലാണ് വിള്ളൽ

ചാവക്കാട് : നിർമ്മാണം നടക്കുന്ന ദേശീയപാത 66 ൽ മണത്തല വിശ്വനാഥ ക്ഷേത്രത്തിന് സമീപത്തെ അടിപ്പാതയുടെ പാലത്തിൽ വലിയ വിള്ളൽ പ്രത്യക്ഷപ്പെട്ടു. നിർമ്മാണം പൂർത്തിയായി വരുന്ന പാലത്തിൽ ടാറിങ് പ്രവർത്തികൾ പൂർത്തീകരിച്ച ഭാഗത്താണ് വിള്ളൽ. അമ്പതോളം

മഴ; തോടും തടാകവും ചളിക്കുണ്ടും ഒറ്റ ഫ്രെയിമിൽ-തുടരും

ചാവക്കാട് : അശാസ്ത്രീയ നിർമ്മാണം ഒരൊറ്റ മഴയിൽ ദേശീയ പാത തോടും തടാകവും ചളിക്കുണ്ടുമായി മാറി. തിങ്കളാഴ്ച രാത്രി പെയ്ത മഴയിലാണ് ദേശീയപാതക്ക് നിമിഷംകൊണ്ട് രൂപമാറ്റം സംഭവിച്ചത്. ചാവക്കാട് പൊന്നാനി ദേശീയ പാതയിൽ തിരുവത്ര, എടക്കഴിയൂർ, അകലാട്,

കെ.എസ്.ആർ.ടി.സി ബസ്സ്‌ എസ്കവേറ്ററിൽ ഇടിച്ച് അപകടം – യാത്രക്കാരിക്ക് പരിക്ക്

ചാവക്കാട് : തിരുവത്ര അയിനിപുള്ളിയിൽ കെ.എസ്.ആർ.ടി.സി ബസ്സ്‌ എസ്കവേറ്ററിൽ ഇടിച്ച് അപകടം. ബസ് യാത്രക്കാരിക്ക് സാരമല്ലാത്ത പരീക്കേറ്റു. ഞായറാഴ്ച്ച പുലർച്ചെ 5.30 നാണ് അപകടം. പൊന്നാനിയിൽ നിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി