ഗുരുവായൂരിൽ പുതിയ പദ്ധതികളില്ല – കടൽഭിത്തി നിർമാണത്തിനും ബജറ്റിൽ തുക അനുവദിച്ചില്ല

ചാവക്കാട്: പുതുക്കിയ 2026-27 സംസ്ഥാന ബജറ്റില്‍ ഗുരുവായൂർ നിയോജക മണ്ഡലത്തിന് കഴിഞ്ഞ ബജറ്റില്‍ അനുവദിച്ച 10 കോടി രൂപയുടെ വകയിരുത്തലുകള്‍ മാത്രം. ഗുരുവായൂർ ആയുർവേദ ആശുപത്രി 2 കോടി രൂപ, ചക്കംകണ്ടം സ്ലൂയിസ് കം ബ്രിഡ്ജ് 2 കോടി, ഏങ്ങണ്ടിയൂർ കോട്ട കടപ്പുറം സ്കൂൾ ഗ്രൗണ്ട് വികസനം 1 കോടി, ചാവക്കാട് പി ഡബ്ല്യു ഡി റെസ്റ്റ് ഹൗസ് പുതിയ കെട്ടിടം 2 കോടി, മുനക്കകടവ് ഫിഷ് ലാൻഡിങ് സെൻ്റർ വികസനം (സ്ഥലമെടുപ്പ് ഉൾപ്പെടെ) 2 കോടി, ജി യു പി സ്ക്കൂൾ വടക്കേക്കാട് പുതിയ കെട്ടിടം 1 കോടി എന്നീ പദ്ധതികളാണ് പുതുക്കിയ ബജറ്റിലും ഇടം പിടിച്ചത്. കഴിഞ്ഞ ബജറ്റിൽ ഉൾപ്പെടുത്തിയിരുന്ന കോട്ടപ്പടി – തമ്പുരാൻപടി – അഞ്ഞൂർ ( 2 കോടി ) റോഡ് ബിഎംബിസി പുതുക്കിയ ബജറ്റിൽ വന്നിട്ടില്ല. കൂടാതെ മമ്മിയൂർ ഫ്ലൈ ഓവർ നിർമാണത്തിന്നും കടപ്പുറം കടൽഭിത്തി നിർമാണത്തിനും ബജറ്റിൽ തുക അനുവദിച്ചില്ല. വിഷയം വകുപ്പ് മന്ത്രി മാരെയും മുഖ്യ മന്ത്രിയെയും നേരിൽ കണ്ട് ആവശ്യപ്പെട്ടിരുന്നതാണെന്ന് എൻ കെ അക്ബർ എം എൽ എ പറഞ്ഞു. .


Comments are closed.