mehandi new

റെയില്‍വേ മേല്‍പാലം ഉടന്‍ നിര്‍മ്മിക്കണം – ട്രേഡേഴ്‌സ് കള്‍ച്ചറല്‍ സെന്റര്‍

fairy tale

ഗുരുവായൂര്‍ : നിര്‍ദ്ദിഷ്ട ഗുരുവായൂര്‍ റെയില്‍വെ മേല്‍പാല നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് വ്യാപാരി സംഘടനായായ ട്രേഡേഴ്‌സ് കള്‍ച്ചറല്‍ സെന്റര്‍ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. നഗരസഭ ടൗണ്‍ഹാളില്‍ നടന്ന സമ്മേളനം നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രൊഫ.പി.കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ഐ ആന്റോ അധ്യക്ഷത വഹിച്ചു. നഗരസഭ ആയൂര്‍വ്വേദ ഹോസ്പിറ്റല്‍ ചീഫ് ഫിസിഷ്യന്‍ ഡോ.അമ്മിണി വനിതാഫോറത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സെക്രട്ടറി ടി.എസ് ഷെനില്‍, സി.ഡി ജോണ്‍സണ്‍, നീന ജോണ്‍സണ്‍, ജോയ്‌സി ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു. വികസനാവശ്യങ്ങള്‍ക്ക് കുടിയൊഴിപ്പിക്കപെടുന്ന വ്യാപാരപസ്ഥാപനങ്ങള്‍ക്ക് അര്‍ഹമായ പുനരധിവാസം നല്‍കുക, ഗുരുവായൂരിന്റെ സമഗ്രവികസനത്തിന് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുക, നിര്‍ത്തിവെച്ചിരിക്കുന്ന കുടിവെള്ള പദ്ധതി സര്‍ക്കാര്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കുക തുടങ്ങീ ആവശ്യങ്ങളും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപെട്ടു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.