ഗുരുവായൂര്‍ : മഹാത്മഗാന്ധി യൂത്ത് മൂവ്‌മെന്റ് ഗുരുവായൂര്‍ നഗരസഭ 29-ാംവാര്‍ഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിദ്യഭ്യാസ അവാര്‍ഡ് ദാനവും പഠനോപകരണവിതരണവും നടത്തി. തിരുവെങ്കിടം എ.എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങ് നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ. പി.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ പ്രസാദ് പൊന്നരാശേരി അധ്യക്ഷത വഹിച്ചു. ഇടവക വികാരി ഫാ.ജോസ് പുലിക്കോട്ടില്‍ പഠനോപകരണ വിതരണവും ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അഗം കെ.കുഞ്ഞുണ്ണി വിദ്യഭ്യാസ അവാര്‍ഡ് വിതരണവും നിര്‍വ്വഹിച്ചു. കൗണ്‍സിലര്‍ ശ്രിദേവി ബാലന്‍, ചന്ദ്രന്‍ ചങ്കത്ത്, ഷണ്‍മുഖന്‍ തെച്ചിയില്‍, ബാലന്‍ വാറണാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.