mehandi new

ജിഷക്ക് വേണ്ടി നിലവിളിക്കുന്നവര്‍ ഷീബക്ക് വീട് നിഷേധിക്കുന്നു : ഷീബയും കുഞ്ഞുങ്ങളും സ്ലാബ് മതില്‍ മറച്ച ഓലക്കുടിലില്‍ ഭയന്ന് വിറച്ച്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text”]

planet fashion

ചാവക്കാട്: ജിഷക്ക് വേണ്ടി നിലവിളിക്കുന്നവര്‍ ഷീബക്ക് വീട് നിഷേധിക്കുന്നു. വിധവയായ ഷീബയും കുഞ്ഞുങ്ങളും സ്ലാബ് മതില്‍ മറച്ച ഓലക്കുടിലില്‍ ഒരു തള്ളിന്റെ ഉറപ്പുള്ള വാതിലിനു പിറകില്‍ ഭയന്ന് കഴിയുന്നു. പുതിയ വീട് പണിയുന്നതിനു നഗരസഭ അനുമതി നിഷേധിക്കുകയായിരുന്നു. ബ്ലാങ്ങാട് ബീച്ചില്‍ വീട് പണിയാന്‍ നഗരസഭാ അധികൃതര്‍ അനുമതി നല്‍കുന്നത് ആളും തരവും നോക്കിയെന്നു ആക്ഷേപം. താന്‍ രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഇരയാണെന്ന് ഷീബ.
ബ്ളാങ്ങാട് കടപ്പുറത്ത് നഗരസഭാ ശ്മശാനത്തിനു സമീപം താമസിക്കുന്ന കൊപ്പരവീട്ടില്‍ പരേതനായ ഷാജിയുടെ ഭാര്യയാണ് ഷീബ (41). രണ്ട് വര്‍ഷം മുമ്പാണ് ഇവരുടെ ഭര്‍ത്താവ് ഷാജി മരിച്ചത്. തറവാട് ഭാഗം വെച്ച് കിട്ടിയ ആറു സെന്‍്റ് സ്ഥലമാണ് ഷീബക്കും പത്തും ഏഴും വയസ്സുള്ള രണ്ട് മക്കള്‍ക്കും ലഭിച്ചത്. സ്വത്ത് ഭാഗം വെച്ചതിനെ തുടര്‍ന്ന് തറവാട് പൊളിച്ചു മാറ്റിയതിനോട് ചേര്‍ന്നാണ് ഷീബ വീട് വെക്കാന്‍ അനുമതിക്ക് വേണ്ടി അപേക്ഷ നല്‍കിയത്.
ബ്ളാങ്ങാട് ബീച്ചില്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച പാര്‍ക്കിന്‍്റെ കിഴക്ക് ഭാഗത്തായാണ് ഇവരുടെ വസ്തു ഉള്ളത്. ചില സ്വകാര്യ സ്ഥാപനങ്ങളില്‍ ദിവ സക്കൂലിക്ക് പണിയെടുത്ത് കഴിയുന്ന ഷീബ പുതിയ വീട് വെക്കാന്‍ അനുമതി തേടിയതോടെയാണ് നഗരസഭ അധികൃതര്‍ ഇവരെ ദുരിതത്തിലാക്കാന്‍ തുടങ്ങിയത്. അമ്പതു വര്‍ഷമായി ഷാജിയുടെ കുടുംബം താമസിച്ചു വന്നിടത്ത് വീട് പണിയാനാണ് ഈ വര്‍ഷം ജനുവരിയില്‍ അപേക്ഷ നല്‍കിയത്. മാസങ്ങള്‍ കഴിഞ്ഞിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് അനക്കമില്ലാതായപ്പോള്‍ ഷീബ അന്വേഷിച്ചു ചെന്നു. ബ്ളാങ്ങാട് ബീച്ച് പാര്‍ക്കിനായി തൊട്ടടുത്ത സ്ഥലങ്ങള്‍ നഗരസഭ ഏറ്റെടുക്കുന്നതിനാല്‍ താമസത്തിനായുള്ള വീട് വെക്കാന്‍ അനുമതി നല്‍കാന്‍ കഴിയില്ലായെന്നായിരുന്നു അധികൃതര്‍ അറിയിച്ചത്. തുടര്‍ന്ന് ഷീബ ചെയര്‍മാനെ കണ്ടു നേരില്‍ കാര്യം ബോധിപ്പിച്ചപ്പോള്‍ അടുത്ത ദിവസം കൌണ്‍സില്‍ യോഗം ഉണ്ടെന്നും അതില്‍ പ്രശ്നം ഉന്നയിച്ച് പരിഹാരം കാണാമെന്നും പറഞ്ഞു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും യാതൊരു അറിയിപ്പും ഇല്ലാതായപ്പോള്‍ ഷീബ നഗരസഭാ അധികൃതരെ സമീപിക്കുകയും നിര്‍മ്മാണാനുമതി നിഷേധിക്കുന്നതിന്റെ കാരണം രേഖപ്പെടുത്തി ഫയല്‍ തിരികെ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ നഗരസഭാധികൃതര്‍ രേഖാമൂലം മറുപടി നല്‍കാന്‍ തയ്യാറായില്ല. പിന്നീട് വിവരാവകാശ നിയമമനുസരിച്ച് അപേക്ഷയില്‍ നടപടിയെടുക്കാത്തിന്റെ കാരണമാവശ്യപ്പെട്ടപ്പോഴാണ് തീരദേശ നിയന്ത്രണ മേഖലയില്‍ പെട്ടത് കൊണ്ടാണ് വീട് വെക്കാനുള്ള അപേക്ഷ നിരസിച്ചതെന്ന വാദം നഗരസഭാ അധികൃതര്‍ അറിയിച്ചത്. എന്നാല്‍ മത്സ്യത്തൊഴിലാളിയായ ഷാജിയുടെ വീടിന്‍്റെ അതേ വരിയില്‍ നിരവധി വീടുകള്‍ നിലവിലുണ്ട്, രണ്ടു വീട് വടക്ക് മാറി തീരദേശ റോഡിന്‍്റെ പടിഞ്ഞാറ് ഭാഗത്തായി കടലുമായി ഒരേ ദൂരം പങ്കുവെക്കുന്ന മറ്റൊരു കെട്ടിടത്തിന്റെ പണിയും നഗരസഭാധികൃതരുടെ അനുമതിയോടെ തകൃതിയായി നടക്കുന്നുണ്ട്. അവര്‍ക്ക് അനുമതി നല്‍കിയ അധികൃതര്‍ തനിക്ക് വീട് വെക്കാന്‍ അനുമതി നിഷേധിച്ചത് നഗരസഭാ ഭരണ നേതൃത്വത്തിന്‍്റെ രാഷ്ട്രീയ വിരോധം വെച്ചാണെന്നും ഷീബ ആരോപിക്കുന്നുണ്ട്. പുതിയ വീട് വെക്കാനായി തറവാട് പൊളിച്ചപ്പോള്‍ താല്‍ക്കാലികമായി കോണ്‍ക്രീറ്റ് സ്ളാബ് ചുവരായി നിര്‍മ്മിച്ച ഓലഷെഡിലാണ് ഷീബുയും മകളും മകനും ഭയന്ന് കഴിയുന്നത്. പെരുമ്പാവൂരിലെ ജിഷക്ക് വേണ്ടി ശബ്ദിക്കുന്നവര്‍ ശ്രദ്ധിക്കുക ജിഷക്കും ഒരു വീട് നിര്‍മിക്കുന്നതിനു തടസ്സമായി വര്‍ത്തിച്ചത് അധികൃതരായിരുന്നുവെന്ന്.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/05/contruction-in-beach.jpg” alt=”നഗരസഭാധികൃതരുടെ അനുമതിയോടെ സമീപത്ത് നടക്കുന്ന കെട്ടിട നിര്‍മ്മാണം” title_text=”നഗരസഭാധികൃതരുടെ അനുമതിയോടെ സമീപത്ത് നടക്കുന്ന കെട്ടിട നിര്‍മ്മാണം” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”center” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid”] [/et_pb_image][et_pb_text admin_label=”Text” background_layout=”light” text_orientation=”left” use_border_color=”off” border_color=”#ffffff” border_style=”solid”]

നഗരസഭാധികൃതരുടെ അനുമതിയോടെ സമീപത്ത് നടക്കുന്ന കെട്ടിട  നിര്‍മ്മാണം

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.