mehandi new

ജില്ലാ കടൽ തീരം സംരക്ഷിക്കുന്നതിന് ജൈവ കവചം

fairy tale

എടക്കഴിയൂർ : തീരമേഖലയിലെ കടലാക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി പഞ്ചവടി കടലോരത്ത് ആൻഡമാൻ നിക്കോബാർ ദീപുകളിൽ വ്യാപകമായി വളരുന്ന ബുള്ളറ്റ് വുഡ് മരതൈകൾ നട്ടു.

planet fashion

വനമഹോത്സവസമാപനത്തിൻ്റെ ഭാഗമായി വനം വന്യജീവി വകുപ്പ് തൃശ്ശൂർ സാമൂഹിക വനവൽക്കരണ വിഭാഗവും ജൈവവൈവിധ്യ പരിസ്ഥിതി സംഘടനയായ ഗ്രീൻഹാബിറ്റാറ്റും കലാ കായിക സാംസ്കാരിക വേദിയായ ന്യൂഫ്രണ്ട്‌സ് ഗ്രൂപ്പ് എടക്കഴിയൂരും സംയുക്തമായാണ് മുപ്പതോളം തൈകൾ നട്ടത്.
ആൻഡമാൻ കടൽ തീരങ്ങളെ കാലങ്ങളായി സുനാമി, കടൽ ക്ഷോഭം എന്നിവയിൽനിന്നും ഈ മരങ്ങളാണ് സംരക്ഷിക്കുന്നത്.
മണൽത്തിട്ടകളെ വേരുപടലങ്ങൾ കൊണ്ട് ബലപ്പെടുത്തി വൻ വൃക്ഷങ്ങളായി വളരുന്ന ഈ മരങ്ങളുടെ തടി കാലങ്ങളോളം ദ്രവിക്കാതെ നിലനിൽക്കുന്നവയാണ്. ഇവയുടെ കായകളും ഇലകളും കടൽ ജലജീവികളുടെ ഇഷ്ട ഭക്ഷണമാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കേരള വനം വന്യജീവി വകുപ്പ് എട്ടു ഭാഗങ്ങളിലായാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ തൈകൾ വച്ചുപിടിപ്പിക്കുന്നത്. കേരളത്തിലെ കടൽത്തീരങ്ങളിൽ ഇത്തരമൊരു പരീക്ഷണം ആദ്യമായാണ്.
കഴിഞ്ഞ ദിവസം ബ്ലാങ്ങാട് തീരത്തും ഈ തൈകൾ നട്ടിരുന്നു.

ജില്ലാ വനമഹോത്സവ സമാപനത്തിൻ്റെ ഭാഗമായി പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ബുഷ്റ കുന്നമ്പത്ത് പഞ്ചവടി കടൽ തീരത്ത് വൃക്ഷതൈ നട്ടു കണ്ട് ഉദ്ഘാടനം ചെയ്തു.
സോഷ്യൽ ഫോറസ്ട്രി എക്സ്റ്റൻഷൻ എറണാകുളം എ സി എഫ് ബി.ജയചന്ദ്രൻ നായർ പദ്ധതി വിശദീകരണം നടത്തി. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ യു.സജീവ് കുമാർ വൃക്ഷത്തൈ വിതരണം നടത്തി. ഗ്രീൻ ഹാബിറ്റാറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ എൻ.ജെ ജെയിംസ്, ടർട്ടിൽ ഫീൽഡ് ഓഫീസർ സലീം ഐഫോക്കസ്, അഷറഫ് മൂത്തേടത്ത്, എം.കെ ഷഹർബാൻ, ഷാനു അസീസ്, ഇജാസ് റ്റി.എച്ച്, ന്യൂ ഫ്രണ്ട്സ് ഗ്രൂപ്പ് അംഗങ്ങളായ മുൻഫീർ, ഉസ്മാൻ, ഷറഫുദ്ദീൻ, സൽമാൻ, ഉമ്മർ, രാഗേഷ് എന്നിവർ പങ്കെടുത്തു.

Jan oushadi muthuvatur

Comments are closed.