mehandi new

പോലീസ് വിലങ്ങുവെച്ച കവർച്ചക്കേസിലെ പ്രതി വിലങ്ങോടെ രക്ഷപ്പെട്ടു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

കൊപ്പാറ വീട്ടില്‍ ഫസലുധീന്‍
കൊപ്പാറ വീട്ടില്‍ ഫസലുധീന്‍

ഗുരുവായൂർ:പൂരപ്പറമ്പിൽനിന്ന്‌ അറസ്റ്റുചെയ്ത് വിലങ്ങു വെച്ച പ്രതിയെ പോലീസിനെ ആക്രമിച്ച് മോചിപ്പിച്ചു. സംഘത്തിലെ ഒരാളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. രക്ഷപെട്ട പ്രതിയെ പിടികൂടാനായില്ല.
ചാലക്കുടി ഹൈവേയിൽ പിടിച്ചുപറി കേസിലെ പ്രതി ചാവക്കാട് തിരുവത്ര കൊപ്ര വീട്ടിൽ ഫസലു(35)ആണ് പോലീസിന്റെ കൈയിൽനിന്ന് രക്ഷപ്പെട്ടത്. പ്രതിയെ രക്ഷപ്പെടുത്താനെത്തിയ സംഘത്തിൽപ്പെട്ട ഗുരുവായൂർ നാരങ്ങേത്ത് പറമ്പ് കൃഷ്ണവിഹാറിൽ ആനന്ദിനെ(20) പോലീസ് അറസ്റ്റുചെയ്തു.
തിങ്കളാഴ്ച രാത്രി മുതുവട്ടൂരിൽ ഭരണിയാഘോഷത്തിനിടെയാണ് സംഭവം. പിടിച്ചുപറി കേസിൽ പിടികിട്ടാപ്പുള്ളിയായ ഫസലു ഗുരുവായൂരിലുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് ചാലക്കുടി പോലീസ് ഇവിടെ എത്തിയത്. ഗുരുവായൂർ ടെമ്പിൾ സ്റ്റേഷനിലെ പോലീസുകാരുടെ സഹായത്തോടെ ഭരണിയാഘോഷത്തിനിടയിൽനിന്ന് ഫസലുവിനെ പിടികൂടി. അറസ്റ്റുചെയ്തശേഷം വിലങ്ങുവെച്ച് ആൾക്കൂട്ടത്തിനിടയിലൂടെ പ്രതിയെ കൊണ്ടു പോകുമ്പോഴാണ് ഒരു സംഘമാളുകൾ പോലീസിനെ ആക്രമിച്ചത്. ഇവരും പോലീസും തമ്മിലുള്ള മൽപ്പിടിത്തത്തിനിടെ ഫസലു പിടിവിട്ടോടി. സംഭവത്തിൽ 25 ഓളം ആളുകളുടെ പേരിൽ കേസെടുത്തു. സംഘത്തിലുണ്ടായിരുന്ന ആനന്ദിനെ ചൊവ്വാഴ്ച വൈകീട്ടാണ് അറസ്റ്റുചെയ്തത്

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Royal footwear

Comments are closed.