Header

നിയന്ത്രണം വിട്ട ബസ് ഇടിച്ച് വയോധികന് പരിക്ക്

ഗുരുവായൂര്‍: ബസ് സ്റ്റാന്‍ഡില്‍ നിയന്ത്രണം വിട്ട ബസ് ഇടിച്ച് വയോധികന് പരിക്ക്. ഗുരുവായൂര്‍ -ചാവക്കാട് – തൃശൂര്‍ റോഡില്‍ ഓടുന്ന ദേവ ബസാണ് ശനിയാഴ്ച രാവിലെ നിയന്ത്രണം വിട്ട് തമിഴ്‌നാട് ചിദംബരം സ്വദേശി കാളിയനെ (70) ഇടിച്ച് തെറിപ്പിച്ചത്. തൃശൂര്‍ ബസുകള്‍ കിടക്കുന്നതിന് പുറകില്‍ കിഴക്കുഭാഗത്തായി പാര്‍ക്ക് ചെയ്തിരുന്ന ബസ് മാറ്റിയിടുന്നതിനിടെയാണ് അപകടം. നിയന്ത്രണം വിട്ട ബസ് മതിലിനടുത്ത് നിന്നിരുന്ന കാളിയനെ ഇടിക്കുകയായിരുന്നു. മതില്‍ തകര്‍ത്ത ബസ് സമീപത്തെ പറമ്പില്‍ കയറിയാണ് നിന്നത്. ബ്രേക്ക് പോയതാണ് അപകടകാരണം എന്ന് പറയുന്നു. പരിക്കേറ്റ കാളിയനെ ആക്ട്‌സ് പ്രവര്‍ത്തകര്‍ മുതുവട്ടൂരിലെ രാജ ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞ ദിവസവും ഗുരുവായൂരില്‍ ബ്രേക്ക് പോയ ബസ് അപകടം ഉണ്ടാക്കിയിരുന്നു.

Comments are closed.