mehandi new

സിഎച്ച് സെന്റര്‍ റംജുസേട്ട് സംയുക്ത റംസാന്‍ റിലീഫും നോമ്പുതുറയും സംഘടിപ്പിച്ചു

fairy tale

ചാവക്കാട്: സിഎച്ച് സെന്റര്‍ റംജുസേട്ട് സംയുക്ത റംസാന്‍ റിലീഫും നോമ്പുതുറയും എസ് ടി യു അഖിലേന്ത്യാ പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണികുളം ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ രംഗത്ത് മുസ്‌ലിംലീഗും പോഷകസംഘടനകളും വിപുലമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇസ്‌ലാം മതം സക്കാത്ത് നിര്‍ബന്ധമാക്കിയ മതമാണ് തന്റെ വരുമാനത്തില്‍ നിന്നും നിശ്ചിത സംഖ്യ ദാനം നല്‍കാത്തവന്‍ ദൈവത്തോട് കാരണം പറയേണ്ടിവരും. നമ്മുടെ ചുറ്റുപാടിലെ ദരിദ്രരെ നമ്മള്‍ സഹായിച്ചേമതിയാവു ഇതില്‍ ഇസ്‌ലാം ഒരുവിട്ടുവീഴ്ചയും നല്‍കുന്നില്ല. കോടിക്കണക്കിനു രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ മുസ്‌ലിം ലീഗും പോഷക സംഘടനകളും ചെയ്യുമ്പോള്‍ മതമോ രാഷ്ട്രീയമോ നോക്കുന്നില്ല. അതിര്‍ വരമ്പുകളില്ലാത്ത പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും അദേഹം പറഞ്ഞു.
റിലീഫ് കിറ്റുകളുടെ വിതരണം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വ: പി എം സാദിഖലി നിര്‍വഹിച്ചു. മുഹമ്മദ് ഫൈസി കക്കാട് മുഖ്യ പ്രഭാഷണം നടത്തി. ട്രസ്റ്റ് ചെയര്‍മാന്‍ ഹിമാമുദ്ധീന്‍ റംജജുസേഠ് അധ്യക്ഷത വഹിച്ചു. മണത്തല ജുമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് പി കെ ഇസ്മായില്‍, ജനറല്‍ സിക്രട്ടറി കെ വി അബ്ദുല്‍ ശുക്കൂര്‍ മൗലവി, മണത്തല ഖത്തീബ് മുഹമ്മദ് സൈനി, പി എ ശാഹുല്‍ ഹമ്മീദ്, ടി കെ അബ്ദുല്‍ സലാം, അലിക്കുട്ടി മണത്തല, ഹനീഫ് ചാവക്കാട്, എം വി ഷക്കീര്‍, ആര്‍ കെ നൗഷാദ്, നൂര്‍മുഹമ്മദ് ഹാജി, ഉസ്മാന്‍ മുസ്‌ലിയാര്‍, കുഞ്ഞിമുഹമ്മദ് എടക്കഴിയൂര്‍, ടി എ കോയ, ജലീല്‍ കാര്യാടത്ത്, മുഹമ്മദ് മണത്തല തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചികിത്‌സാ ധനസഹായം, വിവാഹ ധനസഹായങ്ങളും വേദിയില്‍ വിതരണം ചെയ്തു. 500 കുടുമ്പങ്ങള്‍ക്ക് നോമ്പു തുറ കിറ്റും റംസാന്‍കിറ്റും വിതരണം ചെയ്തു. തുടര്‍ന്ന് ഇഫ്ത്താര്‍ സംഗമവും നടന്നു.
ജൂലൈ 1, 2, 3 തിയതികളില്‍ മുന്‍സിപ്പല്‍ പ്രദേശങ്ങളിലെ തിരുവത്ര, ബീച്ച്, ആശുപത്രിപടി, വഞ്ചികടവ്, മണത്തല എന്നിവടങ്ങളില്‍ കിറ്റ് വിതരണം നടത്തും.

Comments are closed.