നിർമാണാത്മക രാഷ്ട്രീയത്തിന് ഉത്തമ മാതൃകയാണ് സി.എച്ച്.

ചാവക്കാട്: സമകാലിക സമൂഹം ആവശ്യപ്പെടുന്ന വിദ്യാഭ്യാസ പുരോഗതിക്കും സാമൂഹിക മുന്നേറ്റത്തിനും കരുത്തുപകരുന്ന നിർമാണാത്മക രാഷ്ട്രീയത്തിന് സി.എച്ച്. മുഹമ്മദ് കോയയുടെ ജീവിതം എക്കാലത്തും വലിയൊരു മാതൃകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കബീർ ഫൈസി അകലാട് പ്രസ്താവിച്ചു. മുസ്ലിം ലീഗ് ബ്ലാങ്ങാട് യൂണിറ്റ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വിദ്യാഭ്യാസത്തിലൂടെ പിന്നാക്ക ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൈപിടിച്ചുയർത്താനും, രാഷ്ട്രീയത്തെ ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള മികച്ചൊരു ഉപാധിയാക്കി മാറ്റാനും സി.എച്ച്. നടത്തിയ ഇടപെടലുകൾ വർത്തമാനകാലത്ത് ഏറെ പ്രസക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.യൂണിറ്റ് കൺവെൻഷനിൽ മുസ്ലിം ലീഗ് വാർഡ് പ്രസിഡന്റ് പി.എം. കരീം ഹാജി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് ഉംറ തീർഥാടനത്തിന് പുറപ്പെടുന്ന മുസ്ലിം ലീഗ് സീനിയർ നേതാവ് എം.വി. അബ്ദുൽ ജലീൽ സാഹിബിന് യാത്രയയപ്പും ആശംസകളും നേർന്നു.കുവൈത്ത് കെ.എം.സി.സി. തൃശ്ശൂർ ജില്ലാ സെക്രട്ടറി വി.എൻ. നാസർ, വാർഡ് മെമ്പർ സുലൈഖ, അഡ്വ. മുഹമ്മദ് നാസിഫ്, കെ.എ. കാസിം, ചാലിൽ അബ്ദുൽ റഹിമാൻ, ഉസ്മാൻ ദാരിമി, ഇർഷാദ് കെ.വി. എന്നിവർ യോഗത്തിൽ സംസാരിച്ചു. ടി.കെ. അബ്ദുൽ സലാം സ്വാഗതവും എം.വി. അബ്ദുൽ ജലീൽ നന്ദിയും രേഖപ്പെടുത്തി.




Comments are closed.