mehandi banner desktop
Chavakkad online

ഷാഹി മസ്ജിദ് കയ്യേറിയത് പ്രതിഷേധിച്ച് പിഡിപി പ്രവർത്തകർ

Ft

ചാവക്കാട്: വികസനത്തിന്റെ പേര് പറഞ്ഞ് വിശ്വാസത്തെ അവഗണിച്ച് ഉജ്ജയിനിലെ ചരിത്രപ്രസിദ്ധമായ ഷാഹി മസ്ജിദ് ഭരണകൂടം തകർത്ത നടപടിയിൽ പ്രതിഷേധിച്ച് പി.ഡി.പി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സെന്ററിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.​പ്രതിഷേധ സംഗമം അഹമ്മദ് ഖാൻ പുതിയറ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഫിറോസ് പാലക്കൽ അധ്യക്ഷത വഹിച്ചു. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ന്യൂനപക്ഷ വിരുദ്ധ നീക്കങ്ങൾക്കെതിരെ ജനാധിപത്യ വിശ്വാസികൾ രംഗത്തിറങ്ങണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.​ചടങ്ങിൽ ഹരിദാസ് ചാവക്കാട്, റസാക്ക് തൊട്ടാപ്പ്, സഗീർ വട്ടേക്കാട്, ഉമ്മർ ഹാജി പാപ്പാളി, കബീർ പുന്ന, കാദർ ഹാജി, അലി ആർ.വി, അഷറഫ് ഫോക്കസ്, അനസ് കെ.വി തുടങ്ങിയവർ സംസാരിച്ചു. സിദ്ധീഖ് അംബാല സ്വാഗതവും ഹംസക്കുട്ടി മൂന്നയിനി നന്ദിയും പറഞ്ഞു.

Jan oushadi

Comments are closed.