mehandi banner desktop
Chavakkad online

തൃശ്ശൂരിൽ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; അഞ്ചുപേർ അറസ്റ്റിൽ

Ft

തൃശ്ശൂർ: നഗരത്തിലെ സ്വകാര്യ ലോഡ്ജിൽനിന്ന് മലപ്പുറം സ്വദേശിയായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിലായി. യുവതിക്കൊപ്പം ലോഡ്ജിൽ മുറിയെടുത്തിരുന്ന ആൺസുഹൃത്തിനെ ക്രൂരമായി മർദിച്ച് കയ്യും കാലുമൊടിച്ച സംഘം ഇയാളെ തമിഴ്നാട്ടിലെ ആശുപത്രിക്ക് സമീപം ഉപേക്ഷിച്ചു. സുഹൃത്തിന്റെ ഭാര്യ നൽകിയ ക്വട്ടേഷനാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി.​തൃശ്ശൂർ നഗരത്തിലെ ലോഡ്ജിൽ ഇരുവരും തങ്ങിയിരുന്ന വിവരമറിഞ്ഞാണ് ക്വട്ടേഷൻ സംഘം എത്തിയത്. മുറിയിൽ അതിക്രമിച്ചുകയറിയ സംഘം യുവാവിനെ ക്രൂരമായി മർദിക്കുകയും തുടർന്ന് ഇരുവരെയും തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. യുവാവിന്റെ കയ്യും കാലും തല്ലിയൊടിച്ച ശേഷം തമിഴ്നാട്ടിലെ ഒരു ആശുപത്രിക്ക് സമീപം തള്ളി സംഘം കടന്നുകളഞ്ഞു. ഇതിനുപിന്നാലെയാണ് യുവതിയെ പ്രതികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.​സംഭവവുമായി ബന്ധപ്പെട്ട് നേരിട്ട് പങ്കെടുത്ത അഞ്ച് ക്വട്ടേഷൻ സംഘാംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുടുംബപ്രശ്നങ്ങളെ തുടർന്ന് യുവാവിന്റെ ഭാര്യയാണ് ക്വട്ടേഷൻ നൽകിയതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ ഭാര്യയുടെ പങ്കിനെക്കുറിച്ചും ക്വട്ടേഷൻ സംഘത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പരിക്കേറ്റ യുവാവ് തമിഴ്നാട്ടിലെ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.

Jan oushadi

Comments are closed.